തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകളെ മാന്യവല്‍കരിക്കുന്നുവെന്നും, എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെതെന്നും കെ.സി.ബി.സി വിമര്‍ശിക്കുന്നു. ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍നിന്ന് കെസിബിസിയെ മാറ്റിനിര്‍ത്തുകയാണെന്നും കെസിബിസി മദ്യവിരുദ്ധസമിതി ആരോപിച്ചു.
മയക്കുമരുന്നുകള്‍ മാത്രമാണ് വില്ലന്‍ എന്ന സമീപനം സ്വീകരിക്കാനാണ് സര്‍ക്കാറിനും അബ്കാരികള്‍ക്കും മദ്യപര്‍ക്കും താല്‍പര്യം. മദ്യത്തെ ലളിതവത്കരിക്കുന്നത് നികുതി വരുമാനം ലക്ഷ്യംവെച്ചാണ്. ഡ്രൈഡേ പൂര്‍ണമായും പിന്‍വലിക്കുന്നതിനുള്ള ടെസ്റ്റ് ഡോസാണ് ത്രീസ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കുള്ള ഇളവുകള്‍. മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയപ്പോള്‍ അറിഞ്ഞില്ലെന്ന് നടിച്ചവര്‍ സമൂഹമാധ്യമങ്ങളുടെയും മാധ്യമങ്ങളുടെയും ലഹരിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും ഇടപെടല്‍ മൂലമാണ് തുടര്‍നടപടികള്‍ ആരംഭിച്ചത്.
ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണെന്നും പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാര്‍ മദ്യനയത്തിനെതിരെ പ്രതിഷേധം തീര്‍ക്കാനാണ് കെ.സി.ബി.സിയുടെ തീരുമാനം. കൂടാതെ ലഹരിക്കെതിരെയുള്ള സര്‍ക്കാരിന്റെ ചര്‍ച്ചകളില്‍നിന്ന് കെസിബിസിയെ ഒഴിവാക്കുന്നുവെന്നും കെ.സി.ബി.സി പുറത്തിറക്കിയ പ്രസ്താനവയില്‍ പറയുന്നു.
Content Highlights: KCBC slams Kerala goverment on new liquor policy
Published: 10 Apr 2025, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented