പാലക്കാട്: ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊച്ചിൻ പാലത്തിന് സമീപമായിരുന്നു സംഭവം. ട്രെയിനിന്റെ പിൻഭാഗമാണ് പാളം തെറ്റിയത്. പ്രധാനപാതയായതിനാൽ മറ്റു ട്രെയിനുകൾ വൈകിയോടുകയാണ്. തൃശ്ശൂർ ഭാഗത്തുനിന്നുമെത്തുന്ന ട്രെയിനുകൾ വള്ളത്തോൾ നഗറിൽ പിടിച്ചിട്ടിരിക്കുകയാണ്. നിലവിൽ ആശങ്കജനകമായ സാഹചര്യമില്ലെന്നും ട്രെയിൻ ഗതാഗതത്തെ ഗുരുതരമായി ബാധിക്കില്ലെന്നുമാണ് ലഭിക്കുന്ന വിവരം.

To advertise here,