പാലക്കാട്: ഒറ്റപ്പാലം അനങ്ങനടിയിൽ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ഭീഷണി. പി.ടി.എ. ഫണ്ട് അടയ്ക്കാത്തതിന് അധ്യാപിക അപമാനിച്ചുവെന്ന പരാതി നൽകിയ വിദ്യാർഥിനിയെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയതായി രക്ഷിതാക്കൾ ആരോപിച്ചു. പരാതി പിൻവലിച്ചില്ലെങ്കിൽ കുട്ടിക്കെതിരേ കേസ് വരുമെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ഒറ്റപ്പാലം സ്റ്റേഷനിലാണ് അധ്യാപികയ്ക്കെതിരേ വിദ്യാർഥിനി പരാതി നൽകിയത്. തുടർന്ന് രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് കോൺഗ്രസ് നേതാവ് കുട്ടിയുടെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. അധ്യാപികയോട് മാപ്പ് പറയണമെന്നും കേസ് പിൻവലിക്കണമെന്നുമാണ് കോൺഗ്രസ് നേതാവ് ആവശ്യപ്പെടുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെതിരേയാണ് പരാതി. പി.ടി.എ. ഫണ്ട് അടയ്ക്കാത്തതിന്റെ പേരിൽ മറ്റു വിദ്യാർഥികൾക്ക് മുമ്പിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ അപമാനിച്ചെന്നും ദേഹോപദ്രവമേൽപ്പിച്ചുവെന്നും അധ്യാപികയ്ക്കെതിരേ പരാതി. ഇതേത്തുടർന്ന് കുട്ടി ക്ലാസിൽ ബോധരഹിതയായി വീണുവെന്നും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു.
Content Highlights: A 10th-grade student filed a police complaint against a teacher for humiliating her over unpaid PTA funds., Parents alleged that a local Congress leader threatened the student to withdraw the police complaint., The student fainted in class due to the distress, and the education department has launched an inquiry.
Published: 14 Nov 2026, 05:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented