ആലപ്പുഴ: മന്ത്രിസഭയിൽ ആലപ്പുഴയ്ക്ക് മതിയായ പ്രാതിനിധ്യമുണ്ടാകുമെന്ന് ഉറപ്പുനൽകി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മറ്റെല്ലാത്തിനും ഉപരി താൻ പങ്കുവഹിക്കുക അതിനായിരിക്കും. ആലപ്പുഴയുമായി പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. രമേശ് ചെന്നിത്തല, എം. ലിജു, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് ആലപ്പുഴയിൽനിന്ന് സാധ്യതാ പട്ടികയിലുള്ളത്.
തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്യുന്ന മുറയ്ക്ക് മന്ത്രിമാർ ആരെന്നത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരെ നേരിട്ട് പ്രഖ്യാപിക്കാറില്ല. യു.ഡി.എഫിലെ ഏറ്റവും പ്രഗല്ഭരായ ടീമായിരിക്കും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് അത് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ രൂപവത്കരണത്തിന് മുൻപുതന്നെ വിഷംചീറ്റുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്ന് വെള്ളാപ്പള്ളിയുടെ ലീഗ് വിമർശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വർഗീയത ജനം അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. തൊട്ടതിനും പിടിച്ചതിനും ലീഗിനെ ആക്രമിക്കുന്ന ശൈലി നാട്ടിൽ സ്പർധവളർത്താൻ ഉദ്ദേശിച്ചുള്ളതാണ്. യു.ഡി.എഫിന്റെ കക്ഷികൾ ആരും മേധാവിത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: KC Venugopal promises Alappuzha's strong presence in the 2026 cabinet
Published: 17 May 2026, 11:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented