കണ്ണൂർ: പോലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പരോൾ ചട്ടം ലംഘിച്ചതായി കണ്ടെത്തൽ. പോലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട വി.കെ. നിഷാദ് എന്നയാളാണ് പരോൾ ചട്ടം ലംഘിച്ച് സി. കുഞ്ഞികൃഷ്ണനെതിരായ സിപിഎം പ്രതിഷേധത്തിൽ നിഷാദ് പങ്കെടുത്തത്. പരോൾ ചട്ടപ്രകാരം രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലെന്നിരിക്കേ ആണ് ഇത്.
പോലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സമയത്താണ് ഇയാൾ പരോളിൽ ഇറങ്ങുന്നത്. ഒരു മാസം മാത്രമാണ് നിഷാദ് ജയിലിൽ കഴിഞ്ഞത്. തുടർന്ന് ഒരുമാസത്തേക്ക് പരോൾ ലഭിക്കുകയായിരുന്നു.
പിതാവിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ കോടതിയിൽ പരോളിന് അപേക്ഷനൽകിയത്. തുടർന്ന് പരോൾ അനുവദിച്ചു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് നിഷാദ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
ധനരാജ് രക്തസാക്ഷി ഫണ്ടിലടക്കം സംഘടിത ധനാപഹരണം നടത്തിയെന്ന് ആരോപിച്ച് സിപിഎം ജില്ലാകമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ പാർട്ടിയിൽനിന്ന് കുഞ്ഞികൃഷ്ണനെ പുറത്താക്കി. ഇതിന് പിന്നാലെയാണ് സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയത്. പ്രകടനത്തിൽ പാർട്ടി പ്രവർത്തകർക്കൊപ്പം നിഷാദും പങ്കെടുക്കുകയായിരുന്നു.
Published: 27 Jan 2026, 12:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented