കൊച്ചി : ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. കൂത്താട്ടുകുളം നഗരസഭയിലെത്തിയ കലാ രാജു പ്രതിപക്ഷ പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം ചേർന്നു. കൂത്താട്ടുകുളം നഗരസഭാ കൗൺസിൽ യോഗത്തിലായിരുന്നു കലാ രാജു രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. കൗൺസിലർ സ്ഥാനം രാജി വെക്കില്ലെന്നും കലാ രാജു അറിയിച്ചു.
അതേസമയം കൗൺസിൽ യോഗത്തിൽ യുഡിഎഫ് പ്രതിഷേധം നടത്തുകയാണ്. സംഘർഷത്തിന് ശേഷം ആദ്യമായി കൂത്താട്ടുകുളം നഗരസഭയിലെത്തിയ കലാ രാജു പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം ചേർന്നു. ചെയർപേഴ്സന്റെയും വൈസ് ചെയർപേഴ്സന്റെയും രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. തന്റെ ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇപ്പോൾ ഭരണത്തിലിരിക്കുന്നത് തന്നെ കയ്യേറ്റം ചെയ്തവരാണ്. അവർക്കെതിരേയുള്ള പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് പറഞ്ഞ കലാ രാജു താനവരോടൊപ്പമുണ്ടെന്ന പ്രഖ്യാപനവും നടത്തി.
ജനുവരി 18നാണ് നഗരസഭയിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് വനിതാ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്‍പ്പിക്കുന്നത്. കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ പിടിയിലാവുകയും പിന്നീട് ഇവർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളികളോടെ ചുവപ്പ് മാലയിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിനെ അഭിനന്ദിക്കുകയാണ് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ ചെയ്തതും. പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ലെന്ന നിലപാടിന് സമ്മേളനത്തില്‍ അംഗീകാരം നല്‍കി. പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ല എന്ന നിലപാടിനും അംഗീകാരം നല്‍കി.
കലാരാജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള തീരുമാനം ആ ഘട്ടത്തില്‍ അനിവാര്യമായിരുന്നുവെന്നും അതിനാല്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും സമ്മേളനത്തില്‍ ഭൂരിപക്ഷാഭിപ്രായമുയര്‍ന്നു. മാത്രമല്ല തട്ടിക്കൊണ്ടുപോകലിനെ അഭിനന്ദിക്കുകയും ചെയ്തു.
Content Highlights: kala raju supports udf protests ernakulam
Published: 03 Feb 2025, 01:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented