മലപ്പുറം: മുസ്ലിംലീഗിന് സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മുൻപ് സി.എച്ച്. മുഹമ്മദ് കോയ സാഹിബും അവുഖാദർ കുട്ടി നഹ സാഹിബും ഈ പദവി വഹിച്ചിട്ടുള്ളതിനാൽ ലീഗിന് ഇതിന് ചരിത്രപരമായ അർഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

To advertise here,

എങ്കിലും, നിലവിൽ ഈ പദവി ഒരു അവകാശവാദമായി ഉന്നയിക്കാനോ അതിനായി ചർച്ചകൾ നടത്താനോ ലീഗ് ഉദ്ദേശിക്കുന്നില്ല. അർഹതയുണ്ടെന്ന കാര്യം വ്യക്തമാണെങ്കിലും ഇപ്പോൾ അത് ആവശ്യപ്പെടുന്നില്ലെന്നും ഭാവിയിൽ ചർച്ചകൾ വരുമ്പോൾ അക്കാര്യം പരിഗണിക്കാമെന്നും തങ്ങൾ സൂചിപ്പിച്ചു.

യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി പദം അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും നേരത്തേ പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു.