ന്യൂഡൽഹി : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് പറയുന്നത് രാജ്യദ്രോഹമല്ലെന്ന് ഹിമാചൽ ഹൈക്കോടതി. പാകിസ്താൻ പതാകയുടെയും, നിരോധിത ആയുധങ്ങളുടെയും ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ അപ്ലോഡ് ചെയ്ത വ്യക്തിക്ക് ജാമ്യം അനുവദിച്ചാണ് ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ നിരീക്ഷണം.

To advertise here,

അഭിഷേക് സിംഗ് ഭരദ്വാജ് എന്നയാൾക്കാണ് ഹിമാചൽ പ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഓപ്പറേഷൻ സിന്ദൂറിനെ വിമർശിക്കുകയും പാകിസ്താൻ സ്വദേശിയുമായി ആശയ വിനിമയം നടത്തുകയും ചെയ്തുവെന്ന കുറ്റവും അഭിഷേകിനെതിരെ ചുമത്തിയിരുന്നു. എന്നാൽ എഫ്‌ഐആറിൽ വിദ്വേഷം പടർത്തുന്ന പരാമർശമോ, ഇന്ത്യക്ക് എതിരായ പരാമർശമോ പ്രതി നടത്തിയെന്ന് പരാമർശിച്ചിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.