വിഴിഞ്ഞം: കഴിഞ്ഞ രണ്ടാഴ്ചയായി അടിമലത്തുറ തീരത്തും കടലിലുമായി നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ സൈനിക അഭ്യാസമായ ഓസ്ട്ര-ഹിന്ദ് ഞായറാഴ്ച വൈകിട്ടോടെ സമാപിക്കും. ഇന്ത്യൻ നാവികസേനയുടെയും കേരള അഗ്നിരക്ഷാസേനയുടെയും സഹകരണത്തോടെയാണ് അഭ്യാസം. നിലവിലെ ഇന്ത്യ-ഓസ്‌ട്രേലിയ പ്രതിരോധ പങ്കാളിത്വം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ടാണ് സൈനിക ആഭ്യാസം സംഘടിപ്പിച്ചത്.ഇന്ത്യയുടെ ഗർവാൾ റൈഫിൾസിലെയും ഓസ്‌ട്രേലിയയയുടെ 13-ാം ഇൻഫ്രൻട്രി ബ്രിഗേഡിലെയും സൈനികർ സംയുക്തമായാണ് അഭ്യാസപ്രകടനങ്ങൾ നടത്തിയത്. രണ്ട് രാജ്യങ്ങളിലെയും സൈനികർ തങ്ങളുടെ ഏകോപനവും പ്രവർത്തന ശേഷിയും അഭ്യാസത്തിൽ പ്രകടിപ്പിച്ചു.

To advertise here,

രക്ഷാപ്രവർത്തനങ്ങൾ, അപകട മരണങ്ങൾ ഒഴിവാക്കൽ, ഏകോപിത അടിയന്തര പ്രവർത്തനം എന്നിവയുൾപ്പെടെയുള്ള മാനുഷിക സഹായ, ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ഇരുസൈന്യങ്ങളും ഏകോപിപ്പിച്ചുളള പ്രകടനവും കാഴ്ചവെച്ചു.കടലിലും കരയിലും കാടുകളിലും ദ്വീപുകളിലും തീരദേശമേഖലകളിലുമായാണ് സൈന്യം പരിശീലനത്തിന്റെ ഭാഗമായുളള അഭ്യാസങ്ങൾ ഏകോപിച്ച് നടത്തിയത്. വ്യോമ മേഖലകളിലെ പരിശീലനവും മികവുറ്റതാക്കി.വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ സംയോജിതവും തന്ത്രപരവുമായ നീക്കങ്ങൾ, ദൗത്യനിർവ്വഹണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി സൈനികർ കടൽ-വ്യോമമാർഗമുളള ഇൻസെർഷൻ ഡ്രില്ലും നടത്തി.