ദോഹ: പ്രതിരോധസഹകരണം ശക്തിപ്പെടുത്താൻ പാകിസ്താനും തുർക്കിയും ഖത്തറും ഇൻഡൊനീഷ്യയും പുതിയ കരാറിൽ ഒപ്പുവെച്ചു. ‘ബദർ ധാരണാപത്രം’ എന്നറിയപ്പെടുന്ന കരാർ ബുധനാഴ്ച ദോഹയിലാണ് ഒപ്പുവെച്ചത്. ആയുധങ്ങളുടെ സംയുക്തനിർമാണം, സാങ്കേതികവിദ്യാ കൈമാറ്റം, സൈനികപരിശീലനം, ഗവേഷണം, വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുകയാണ് ലക്ഷ്യം.
ചൈനയെ ആശ്രയിക്കുന്നതിനു പുറമേ, മറ്റുരാജ്യങ്ങളിൽനിന്ന് പ്രതിരോധ സാങ്കേതികവിദ്യ ലഭ്യമാക്കാൻ പാകിസ്താന് കരാർ സഹായകമായേക്കും. എന്നാൽ, സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ഓഗസ്റ്റിൽ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാറിൽനിന്ന് ബദർ ധാരണാപത്രം വ്യത്യസ്തമാണ്.
അംഗരാജ്യങ്ങളിലൊന്നിനു നേരേയുള്ള സായുധാക്രമണം മൂന്നിനുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് മക്ക കരാറിലെ പ്രധാന വ്യവസ്ഥ. ബദർ കരാറിൽ അത്തരമൊരു പരസ്പര സൈനിക പ്രതിരോധ ബാധ്യത പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാകിസ്താനെ സൈനികമായി സഹായിക്കണമെന്ന ബാധ്യത ഈ കരാർ സൃഷ്ടിക്കുന്നില്ല.
Content Highlights: Qatar, Pakistan, Turkey, and Indonesia signed the 'Badar' defense pact in Doha to boost military cooperation, technology transfer, and joint weapon production without creating mutual military defense obligations.
Published: 22 Oct 2026, 06:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented