കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരണപ്പെട്ട ജയബാലകൃഷ്ണന്റെ കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിക്കുന്നതായി മകൾ ഭദ്രകീർത്തി ആരോപിച്ചു. പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കോടതിയിൽ വിശദമായ വാദം പൂർത്തിയായതിനുശേഷം മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയായിരുന്നു ഭദ്രകീർത്തി. അന്വേഷണ റിപ്പോർട്ട് ഉൾപ്പെടുന്ന കേസ് ഡയറി (സിഡി) സമയത്തിനെത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചെന്നും ഇക്കാര്യത്തിൽ പ്രോസിക്യൂഷന്റെ നടപടിയിൽ നിരാശയുണ്ടെന്നും ഭദ്രകീർത്തിയുടെ അഭിഭാഷകൻ അഡ്വ. എം.ജി. ശ്രീജിത്ത് പറഞ്ഞു.
കേസിൽ പ്രോസിക്യൂഷൻ വേണ്ടത്ര പരിശ്രമം നടത്തുന്നില്ലെന്നും ആരോ കേസ് പിന്നോട്ട് വലിക്കുന്നത് പോലെ തോന്നുന്നുവെന്നും ഭദ്രകീർത്തി പറഞ്ഞു. കേസിന്റെ നിർണായക രേഖയായ സിഡി കൃത്യസമയത്ത് കോടതിയിൽ എത്തിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടിയതായി അവർ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് എവിടെയെന്ന് കോടതി തുടക്കംമുതൽ ചോദിക്കുന്നുണ്ടെങ്കിലും അത് ഇതുവരെ കോടതിയിൽ എത്തിച്ചിട്ടില്ലെന്നും ഇതിൽ വലിയ നിരാശയുണ്ടെന്നും ഭദ്രകീർത്തിയുടെ അഭിഭാഷകൻ അഡ്വ. എം.ജി. ശ്രീജിത്ത് പറഞ്ഞു. മുൻകാലങ്ങളിൽ സമാനമായ ജുവനൈൽ കേസുകളിൽ ജാമ്യം റദ്ദാക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്ത മുൻ വിധികൾ ചൂണ്ടിക്കാട്ടിയാണ് കുടുംബം കോടതിയിൽ വാദം നടത്തിയത്.
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ട് ഇടപെട്ട കേസാണിത്. തുടക്കംമുതൽ ഒടുക്കംവരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉറപ്പുനൽകിയിരുന്നു. ആഭ്യന്തര മന്ത്രി നേരിട്ടെത്തി കുടുംബത്തിന്റെ ആവശ്യങ്ങൾ കേൾക്കുകയും തങ്ങൾ നൽകിയ കത്ത് പുതിയ പൊലീസ് കമ്മീഷണർ ആർ. നിശാന്തിനിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. കേസിന്റെ നടത്തിപ്പിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്നും സർക്കാർ വാഗ്ദാനം നൽകിയിട്ടുണ്ടെന്ന് ഭദ്രകീർത്തി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
അധികാരമുള്ള ആളുകളോ ജഡ്ജിയായ അച്ഛനോ തങ്ങൾക്കില്ലെന്നും നീതി ലഭിക്കാത്തതിൽ വലിയ മാനസിക വിഷമവും നിരാശയുമാണ് നേരിടുന്നതെന്നും ഭദ്രകീർത്തി പറഞ്ഞു.
നീതിക്കായി വീണ്ടും തെരുവിൽ സമരത്തിനിറങ്ങേണ്ടി വരുമോ എന്ന ചോദ്യമാണ് കുടുംബം ഉയർത്തുന്നത്. കേസിൽ തിങ്കളാഴ്ച വരുന്ന കോടതി വിധി കേട്ടശേഷം തുടർന്നുള്ള ശക്തമായ സമര പരിപാടികളിലേക്ക് ഇറങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം.
Content Highlights: Bhadrakeerthi alleges serious lapses by the prosecution in her father Jayabalakrishnan's death case., The Case Diary (CD) failed to reach the court on time, drawing court criticism., The family demands the cancellation of bail granted to the accused by the Juvenile Justice Board., The family plans to resume protests if justice is delayed following Monday's court verdict.
Published: 31 Oct 2026, 05:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented