തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ഐ.എച്ച്.ആർ.ഡി. ഉദ്യോഗസ്ഥനെ നീക്കി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും സി.പി.എം. സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരേയാണ് നടപടി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ലത പണിക്കരാണ് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ.

To advertise here,

2023 ഓഗസ്റ്റിലായിരുന്നു സാമൂഹികമാധ്യമത്തിൽ അച്ചു ഉമ്മനെ പരാമർശിച്ച് നന്ദകുമാറിന്റെ പോസ്റ്റ്. കേസെടുത്ത പൂജപ്പുര പോലീസ് നന്ദകുമാറിനെ ചോദ്യംചെയ്തു വിട്ടയച്ചു. നന്ദകുമാർ ഖേദപ്രകടനം നടത്തി. എൽ.ഡി.എഫ്. സർക്കാർ മറ്റു നടപടികളൊന്നുമെടുത്തിരുന്നില്ല. ഐ.എച്ച്.ആർ.ഡി. എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രവി മൈനാഗപ്പള്ളിയും ജനറൽ സെക്രട്ടറി തെങ്ങമം അനീഷും മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി റോജി എം. ജോണിനും പരാതിനൽകുകയായിരുന്നു.