ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയ പ്രത്യയശാസ്ത്രപരമായ വേര്‍തിരിവുകള്‍ കാണിക്കുന്നെന്നാരോപിച്ച് ബദലായി ഗ്രോക്കിപീഡിയ ഇറക്കി എക്സ്-ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ എക്സ് എഐ.

To advertise here,

തിങ്കളാഴ്ചയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഗ്രോക്കിപീഡിയ 0.1 പതിപ്പ് പുറത്തിറങ്ങിയത്. വൈകീട്ടോടെ 8.85 ലക്ഷം ലേഖനങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയതായി കമ്പനി പറഞ്ഞു. വിക്കിപീഡിയക്ക് നിലവില്‍ ഇംഗ്ലീഷില്‍മാത്രം 70 ലക്ഷത്തിലേറെ ലേഖനങ്ങളാണുള്ളത്.

നിലവില്‍ സജീവമായിരിക്കുന്ന വെബ്‌സൈറ്റിന്റെ പുതിയ പതിപ്പ് ഇതിനേക്കാള്‍ 10 മടങ്ങ് മികച്ചതായിരിക്കുമെന്ന് മസ്‌ക് അവകാശപ്പെട്ടു. ഇടതുപക്ഷചായ്‌വുള്ള വിക്കിപീഡിയക്കുപകരം സത്യസന്ധമായ ലേഖനങ്ങള്‍ നല്‍കുകയാണ് ഗ്രോക്കിപീഡിയ ഡോട് കോമും ഗ്രോക്കും ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിക്കിപീഡിയയുടെ നിരന്തരവിമര്‍ശകനാണ് മസ്‌ക്. തീവ്ര ഇടതുപക്ഷക്കാരാണ് വിക്കിപീഡിയ നിയന്ത്രിക്കുന്നതെന്ന് 2024-ല്‍ ആരോപിച്ചിരുന്നു. ഗ്രോക്കിപീഡിയയിലെ ഉള്ളടക്കങ്ങള്‍ എക്സ് എഐയുടെ ചാറ്റ്ബോട്ടായ ഗ്രോക്കും മറ്റ് നിര്‍മിതബുദ്ധിസങ്കേതങ്ങളുമുപയോഗിച്ച് സൃഷ്ടിക്കുന്നതായിരിക്കുമെന്നാണ് കമ്പനി പറയുന്നത