ഇടുക്കി: ഇടുക്കിയിൽ മരംവീണ് തൊഴിലാളികളായ രണ്ട് സ്ത്രീകൾ മരിച്ചു. മാങ്കുളം സിങ്ക്കുടി ഉന്നതിയിലെ സില്ലിയമ്മ, വീരലക്ഷ്മി എന്നിവരാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലിചെയ്യുകയായിരുന്ന ഇവർക്കുമേലെ മരം വീഴുകയായിരുന്നു. കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീഴുകയായിരുന്നു.

To advertise here,

ഇരുവരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ഇടുക്കിയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്.