വെറും 20 സംഭവങ്ങളില് മാത്രമാണ് അടിയന്തിര കാരണങ്ങളുണ്ടായിരുന്നത്

പയ്യന്നൂർ: പാലക്കാട് ഡിവിഷനിൽ ഒരു മാസം അപായച്ചങ്ങല വലിച്ച് തീവണ്ടികൾ നിർത്തിച്ചത് 59 തവണ. സെപ്റ്റംബർ മാസത്തിലെ ആർ.പി.എഫ് കണക്കിലാണ് ഈ വിവരം. ഇതിൽ 39 സംഭവങ്ങളും അനാവശ്യമായ ചെയിൻ വലികളായിരുന്നു. വെറും 20 സംഭവങ്ങളിൽ മാത്രമാണ് യഥാർഥ (അടിയന്തിര) കാരണങ്ങളുള്ളത്. 39 അനാവശ്യ ചെയിൻ വലികളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കൾ, പ്രായമായവർ, രോഗികൾ എന്നിവർക്ക് കൃത്യസമയത്ത് ഇറങ്ങാനാകാത്തത്, ട്രാക്കിലേക്ക് വീഴൽ, അടിയന്തര ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയായിരുന്നു ചങ്ങലവലികളുടെ കാരണങ്ങൾ. ബർത്തിൽ നിന്ന് ഇറങ്ങുമ്പോൾ അറിയാതെ അലാം ഹാൻഡിൽ വലിച്ചു, സ്റ്റേഷനിൽ ചായ വാങ്ങാൻ ഇറങ്ങിയപ്പോൾ വണ്ടി വിട്ടപ്പോൾ കൂട്ടുകാർ ചെയിൻ വലിച്ചു എന്നിവ ഉൾപ്പെടെയുള്ളവയും കാരണങ്ങളിൽ ചിലതാണ്.
അടിയന്തര സാഹചര്യത്തിൽ അല്ലാതെ അനധികൃതമായി അലാം ചെയിൻ വലിക്കുന്നത് റെയിൽവേ നിയമ പ്രകാരം ശിക്ഷാർഹമാണ്. ഒരു വർഷം വരെ തടവോ 1,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. തീവണ്ടിയിൽ ലഭ്യമായ പോലീസ്, റെയിൽവേ ജീവനക്കാർ, റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139 (റെയിൽ മദദ്) ഉൾപ്പെടെ വിവരം അറിയിക്കണം.
അലാം ചെയിനുകൾ ദുരുപയോഗം ചെയ്യുന്നതിൽ റെയിൽവേ ആശങ്കയിലാണ്. തീവണ്ടി വൈകുന്നത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാണ് അപായച്ചങ്ങല ദുരുപയോഗിക്കുമ്പോൾ ഉണ്ടാവുക. അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തിയാൽ പ്രഷർ വാൾവ് റീസെറ്റ് ചെയ്യാൻ ചുരുങ്ങിയത് പത്ത് മുതൽ 15 മിനിറ്റ് വരെ സമയമെടുക്കും. പാലങ്ങളിലോ മറ്റോ ആണ് വണ്ടിയെങ്കിൽ അധിക സമയം നിർത്തിയിടേണ്ടി വരും. പിന്നാലെ വരുന്ന ട്രെയിനുകളേയും ഇത് ബാധിക്കും.
പാസഞ്ചർ എമർജൻസി അലാം സിഗ്നൽ ഡിവൈസ് (പി.ഇ.എ.എസ്.ഡി) സംവിധാനം പഴയ കോച്ചിലും എൽ.എച്ച്.ബി. കോച്ചിലും വ്യത്യസ്തമാണ്. എൻജിൻ മുതൽ അവസാനം വരെയുള്ള ബ്രേക്ക് വാൻ വരെ ഇന്റർ കണക്ടിങ് ചെയിൻ പ്രഷർ വാൾവുമായി ബന്ധിപ്പിച്ചിരിക്കുന്നതാണ് ഇതിന്റെ സാങ്കേതികത്വം.
Content Highlights: Palakkad Railway Division reported 59 alarm chain pulling incidents in September alone, with RPF registering cases for 39 unauthorized instances, causing severe delays across train services.
Published: 25 Oct 2026, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented