
പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടിയിലെ പാലത്തിന് മുകളിൽ ചരക്കുലോറി ഉപേക്ഷിച്ച് പോയ സംഭവത്തിൽ ട്വിസ്റ്റ്. ഡ്രൈവർ പുഴയിൽ ചാടിയതാവാമെന്ന സാധ്യതയിൽ ഫയർ ഫോഴ്സ് പരിശോധന നടത്തുന്നതിനിടെ ഡ്രൈവറായ കുമാർ മംഗളൂരുവിലെ വീട്ടിലെത്തി. കുടുംബാംഗങ്ങളാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്.
ഇന്നലെ രാത്രി കുമാർ ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. ഇക്കാര്യവും നേരത്തെ തന്നെ കുടുംബം പോലീസിനെ അറിയിച്ചിരുന്നു.
പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ പഴയങ്ങാടി പാലത്തിലാണ് ശനിയാഴ്ച പുലർച്ചെ രണ്ടോടെ ഗതാഗതതടസ്സമുണ്ടാക്കുന്ന നിലയിൽ ലോറി നിർത്തിയത് ശ്രദ്ധയിൽപ്പെട്ടത്. ലോഡില്ലാത്ത ലോറിയിൽ താക്കോലും മൊബൈൽഫോണും ഉണ്ടായിരുന്നെങ്കിലും ഡ്രൈവറില്ലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഴയങ്ങാടി പോലീസെത്തി ലോറി പാലത്തിൽനിന്ന് മാറ്റി. ബെംഗളൂരു സ്വദേശിയായ ലോറിഡ്രൈവർ സാമൂഹികമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ് ഇട്ടിരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി പുഴയിൽ തിരച്ചിൽ നടത്തി.
അഞ്ചുദിവസമായി ഡ്രൈവറുടെ ഫോൺ ഓഫായിരുന്നെന്നും ശനിയാഴ്ച രാവിലെ പോലീസ് വിളിച്ചപ്പോഴാണ് ലോറി പഴയങ്ങാടിയിൽ ഉള്ള വിവരം അറിഞ്ഞതെന്നും ഉടമ ബെംഗളൂരുവിലെ വി. കൃഷ്ണ പറഞ്ഞു. സംഭവമറിഞ്ഞ് പഴയങ്ങാടി എസ്.എച്ച്.ഒ. കെ.ടി.വി. രാജേഷ്, കണ്ണപുരം എസ്.ഐ. ഒ.വി. സുനിൽ എന്നിവർ സ്ഥലത്തെത്തി. പയ്യന്നൂരിൽനിന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലാണ് അഗ്‌നിരക്ഷാസേനാ അംഗങ്ങൾ പുഴയിൽ പരിശോധന നടത്തിയത്.
Content Highlights: The lorry driver who went missing after leaving his vehicle on Pazhangadi bridge has returned home safely., Family members confirmed to the police that he reached his home in Mangaluru., Earlier, a search operation was conducted in the river by the fire force following a social media note., Police and vehicle owners verified the details after locals reported the abandoned lorry.
Published: 25 Oct 2026, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented