പത്തനംതിട്ട: ബലാത്സംഗകേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ കനത്ത പ്രതിഷേധം.

To advertise here,

ഡിവൈഎഫ്‌ഐയുടെയും ബിജെപി-യുവമോർച്ചാ പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പോലീസും പ്രവർത്തകരുമായി കയ്യാങ്കാളിയും ഉണ്ടായി. ഏറെ ബുദ്ധിമുട്ടിയാണ് രാഹുലിനെ ജീപ്പിൽനിന്ന് പുറത്തിറക്കാൻ പോലീസിനായത്. രാഹുലിനെ ജീപ്പിൽ നിന്നിറക്കിയപ്പോൾ കൂക്കിവിളിയും കരിങ്കൊടി പ്രതിഷേധവും ഉണ്ടായി.

പത്തനംതിട്ട തിരുവല്ല സ്വദേശിയായ യുവതിയുടെ പരാതിയിൽ ഞായറാഴ്ച പുലർച്ചെയാണ് പാലക്കാട്ടുനിന്ന് രാഹുലിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും.

അതേസമയം യുവതിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നെന്നും ഗർഭച്ഛിദ്രത്തിന് യുവതിയെ നിർബന്ധിച്ചിട്ടില്ലെന്നും രാഹുൽ അന്വേഷണസംഘത്തിന് മൊഴി നൽകിയതായാണ്‌ വിവരം. രാഹുലിനെതിരേ ഉയർന്ന മൂന്നാമത്തെ ബലത്സംഗപരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

വിവാഹവാഗ്ദാനം+ബലാത്സംഗം+കുഞ്ഞുവേണം+ഗർഭഛിദ്രം; മൂന്നുകേസിലും രാഹുലിന്റെ ക്രൂരത ഒരുപോലെ