കൊച്ചി: യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തി റാലിനടത്തിയതിന് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പെടെ 12 നേതാക്കൾക്കും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പ്രവർത്തകർക്കുമെതിരേ പോലീസ് കേസെടുത്തു. എന്നാൽ, തിങ്കളാഴ്ച വൈകുന്നേരത്തോടെ പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് എഫ്.ഐ.ആർ. വിവരങ്ങൾ ഒഴിവാക്കി.

To advertise here,

എറണാകുളം സെൻട്രൽ പോലീസാണ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്. ഗോശ്രീ ജങ്ഷനിൽനിന്ന് ആരംഭിച്ച് മറൈൻ ഡ്രൈവിൽ അവസാനിച്ച റാലി ഗതാഗതതടസ്സവും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടും സൃഷ്ടിച്ചുവെന്നു കാണിച്ചാണ് പോലീസ് നടപടി.

പ്രകടനത്തിനെതിരായ ആരോപണങ്ങൾ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തള്ളി. ഒരു നല്ലകാര്യത്തിനാണ് റാലിനടത്തിയത്. പോസിറ്റീവ് വശമാണ് കാണേണ്ടത്. പോലീസ് കേസെടുത്തത് കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.