മണ്ണാർക്കാട്: വീടുകളിൽ വിൽപ്പന നടത്താനെന്നുപറഞ്ഞ് മണ്ണാർക്കാട്ടെ വ്യാപാരിയിൽനിന്ന് എയർകണ്ടീഷണറുകളുമായി മുങ്ങിയ സംഭവത്തിൽ ഒരാളെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു. പെരിന്തൽമണ്ണ വട്ടപ്പറമ്പ് ആമ്പാടത്ത് മുഹമ്മദ് ഫിറോസാണ് (40) പിടിയിലായത്. മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു.
കുമരംപുത്തൂരിലെ കടയുടമ മുഹമ്മദ് ഇല്യാസിൽനിന്ന് 3.85 ലക്ഷം രൂപ വിലവരുന്ന 11 എ.സി.കളാണ് കൊണ്ടുപോയത്. കടയിലെത്തി സൗഹൃദം സ്ഥാപിച്ചശേഷം സുഹൃത്തിന്റെ വീട്ടിലേക്കാണെന്നുപറഞ്ഞ് സെപ്റ്റംബർ 15-ന് ആദ്യം രണ്ട് എ.സി.കൾ കൊണ്ടുപോയി. ചെക്ക് നൽകുകയും ചെയ്തു.
തൊട്ടടുത്തദിവസം രാവിലെ മൂന്ന് എ.സി.കളും കൊണ്ടുപോയി. സമാനമായ രീതിയിൽ ചെക്ക് കൈമാറി. വീടുകളിൽ കൊണ്ടുപോയി എ.സി. വിൽപന നടത്തുന്ന കച്ചവടംകൂടിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആറ് എ.സി.കൾകൂടി കൊണ്ടുപോവുകയായിരുന്നു. ലഭിച്ച ചെക്കുകളുമായി ബാങ്കിൽ പോയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്നും കബളിപ്പിക്കപ്പെട്ടതായും മനസ്സിലായത്. ഇതോടെ, ഇല്യാസ് പരാതി നൽകുകയായിരുന്നു. ഫോൺനമ്പർ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഫിറോസിനെ പെരിന്തൽമണ്ണയിൽനിന്ന് പിടികൂടിയത്. കൂട്ടുപ്രതികളായ അലാവുദ്ദീൻ, നിഷാദ് എന്നിവരെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
Content Highlights: Trader Mohammad Ilyas cheated out of 11 AC units worth Rs 3.85 lakh in Mannarkkad., Accused Muhammad Firoz arrested from Perinthalmanna by Mannarkkad police., Fraud executed using fake cheques and false promises of home-based sales., Search is ongoing for two other accomplices, Alauddeen and Nishad.
Published: 10 Nov 2026, 07:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented