ഏങ്ങണ്ടിയൂര്‍ (തൃശ്ശൂർ): ചരിത്രകാരനും ചരിത്ര ഗവേഷകനുമായ വേലായുധന് പണിക്കശ്ശേരി(90)അന്തരിച്ചു. കേരളത്തിന്റെ ചരിത്രവും അധിനിവേശവുമെല്ലാം വിവരിക്കുന്ന 66 ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
1934 മാര്‍ച്ച് 30-നാണ് പണിക്കശ്ശേരി ജനിച്ചത്. മലബാര്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര്‍ ബ്രാഞ്ച് ലൈബ്രറിയില്‍ 1956-ല്‍ ലൈബ്രേറിയനായി ജോലിയില്‍ പ്രവേശിച്ച വേലായുധന് പണിക്കശ്ശേരി 1991-ല്‍ അവിടെ നിന്ന് തന്നെ വിരമിച്ചു. അദ്ദേഹത്തിന്റെ 12 പുസ്തകങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ ഇപ്പോള്‍ പാഠപുസ്തകങ്ങളാണ്.
നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ ദീനദയാല്‍ ട്രസ്റ്റ് ചെയര്‍മാനും സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂള്‍ മാനേജരുമാണ്.
ഗവേഷണ വിദ്യാര്‍ഥികളുടെ എന്‍സൈക്ലോപീഡിയയായിരുന്നു പണിക്കശ്ശേരി. നിരവധി വിദ്യാര്‍ഥികളാണ് ചരിത്ര സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കാന്‍ അദ്ദേഹത്തെ സമീപിക്കാറുള്ളത്. അദ്ദേഹത്തിന്റെ നവതി ആഘോഷം കഴിഞ്ഞ ഫെബ്രുവരി ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനാണ് ഉദ്ഘാടനം ചെയ്തത്.
ഭാര്യ: റിട്ട. അധ്യാപിക വി.കെ. ലീല. മക്കള്‍: ചിന്ത, ഡോ. ഷാജി. വീണ. സംസ്കാരം ശനിയാഴ്ച.
Content Highlights: Historian Velayudhan Panikassery Passes Away
Published: 20 Sept 2024, 10:24 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented