മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എം.പി. സഞ്ജയ് റാവത്ത്. കഴിവുറ്റ നേതാവാണ് യോഗിയെന്നും 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും ബി.ജെ.പി. എം.എൽ.എ.മാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ അദ്ദേഹത്തിന് ലഭിക്കുമെന്നും റാവത്ത് പറഞ്ഞു. യോഗിയില്ലെങ്കിൽ യു.പി.യില്ലെന്നും അദ്ദേഹം. യു.പി.യിൽ ബി.ജെ.പി.യുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന ചർച്ചകൾ ശക്തമാവുന്നതിനിടെയാണ് റാവത്തിന്റെ പ്രതികരണം.
'യോഗിജി സ്വയം മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. അത് അഭിനന്ദനാർഹമാണ്. അദ്ദേഹം കഴിവുറ്റ വ്യക്തിയാണ്. ഞങ്ങൾക്കും യോഗിജിയെ ഒരുപാട് ഇഷ്ടമാണ്. യോഗിയില്ലെങ്കിൽ ഉത്തർപ്രദേശില്ല. യോഗിജിതന്നെ ഉത്തർപ്രദേശിൽ തുടരും' -റാവത്ത് പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് യോഗിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2027-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഭൂരിപക്ഷം നേടുമെന്ന ഉറച്ച വിശ്വാസം യോഗിക്കുണ്ടെന്നും റാവത്ത് പറഞ്ഞു.
Content Highlights: Shiv Sena (UBT) MP Sanjay Raut praises Yogi Adityanath calling him a capable leader., Raut expresses confidence that Adityanath will secure majority BJP MLA support in the 2027 UP elections.
Published: 27 Nov 2026, 12:45 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented