പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്തിന് സമീപം ഗുഡ്‌സ് ട്രെയിൻ പാളംതെറ്റി. മംഗളൂരുവിൽനിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് പാളംതെറ്റിയത്. ഒരുചക്രം പുറത്തേക്ക് തള്ളുകയായിരുന്നു. പിന്നീട് പാളംതെറ്റിയ ബോഗികൾ തിരിച്ചുകയറ്റി.
അപകടത്തെത്തുടർന്ന് കോഴിക്കോട്-ഷൊർണൂർ റൂട്ടിൽ ട്രെയിൻ സർവീസുകൾ വൈകി. കോഴിക്കോട്-പാലക്കാട് സ്‌പെഷ്യൽ എക്‌സ്പ്രസ് രണ്ടരമണിക്കൂറോളം വൈകി. മംഗളൂരു-ചെന്നൈ എഗ്മോർ എക്‌സ്പ്രസ്, മുംബൈ എൽടിടി-തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, മംഗളൂരു-ഏറനാട് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ രണ്ടുമണിക്കൂറോളവും വൈകിയോടുകയാണ്. ചെന്നൈ എഗ്മോർ-മംഗളൂരു എക്‌സ്പ്രസ് ഒരുമണിക്കൂറോളവും വൈകിയാണ് സർവീസ് നടത്തുന്നത്.
Content Highlights: Goods train derailed near Pattambi, Palakkad. Several train services on the Kozhikode-Shoranur route are delayed. Learn more about the incident and its impact.
Published: 18 Jan 2026, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented