തിരുവനന്തപുരം: മുന്‍ എസ്.എഫ്.ഐ നേതാവിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളം എം.എസ്.എം കോളേജ് പ്രിന്‍സിപ്പലിനെതിരെ നടപടി. പ്രിന്‍സിപ്പലിന്റെ നിയമന അംഗീകാരം കേരള സര്‍വകലാശാല റദ്ദാക്കി. രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷൻ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

To advertise here,

നിഖില്‍ തോമസിന്റെ പ്രവേശനത്തില്‍ കോളേജിന് ഗുരുതര വീഴ്ചയെന്ന് സര്‍വകലാശാല ചൂണ്ടിക്കാട്ടി. ആറ് അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടിക്കും മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി. കായംകുളം എം.എസ്.എം കോളേജില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോം പ്രവേശനം നേടിയെന്ന പരാതിയില്‍ ജൂണിൽ നിഖിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

എം.എസ്.എം കോളേജില്‍ ബികോം പഠനം പൂര്‍ത്തിയാക്കാതെ അതേ കാലയളവില്‍ തന്നെ ഛത്തീസ്ഗഢിലെ കലിംഗ സര്‍വകലാശാലയില്‍ പഠിച്ച് ബിരുദം നേടിയെന്ന സര്‍ട്ടിഫിക്കറ്റാണ് നിഖില്‍ പിജി പ്രവേശനത്തിനായി ഹാജരാക്കിയിരുന്നത്. ആരോപണത്തിന് പിന്നാലെ നിഖിലിനെ എസ്.എഫ്.ഐ. സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.