കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥാ വിവാ​ദത്തിൽ ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥന്റെ മൊഴി രേഖപ്പെടുത്തി പോലീസ്. കോട്ടയം ഈസ്റ്റ് പോലീസാണ് മൊഴിയെടുത്തത്. പറയാത്ത കാര്യങ്ങൾ ഡി.സി. ബുക്സ് പുസ്തകത്തിൽ കൂട്ടിച്ചേർത്തുവെന്ന് രഘുനാഥൻ മൊഴി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. 

To advertise here,

ആത്മകഥ പുറത്തുവന്നതിൽ ​ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.പി. ജയരാജൻ നേരത്തേ പരാതി നൽകിയിരുന്നു. കോട്ടയം ഈസ്റ്റ് പോലീസിന്റെ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഇതിന്റെ ഭാ​ഗമായാണ് രഘുനാഥന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ആത്മകഥയെഴുതാൻ ഇ.പി. ജയരാജനെ സഹായിച്ചയാളാണ് രഘുനാഥൻ.

തന്റെ ആത്മകഥയിലുൾപ്പെടുത്തേണ്ട കാര്യങ്ങൾ ചെറുകുറിപ്പുകളായെഴുതി രഘുനാഥന് കൈമാറിയിരുന്നതായി ഇ.പി. ജയരാജൻ മൊഴിനൽകിയിരുന്നു. പ്രസിദ്ധീകരിക്കാമെന്ന ഉറപ്പോടുകൂടി ഡി.സി. ബുക്സ് ഈ കുറിപ്പുകൾ വാങ്ങുകയും ചെയ്തിരുന്നു. ബുക്സിന്റെ പബ്ലിക്കേഷൻസ് വിഭാ​ഗം മുൻ മേധാവിയായ എ.വി. ശ്രീകുമാറായിരുന്നു ഇവ വാങ്ങിയത്. ഈ കുറിപ്പുകളല്ല പുസ്തകം അച്ചടിച്ചപ്പോൾ വന്നത് എന്ന്‌ രഘുനാഥൻ പോലീസിനോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.