തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പോലീസ് മേധാവിക്കയച്ച കത്തിൽ പിണറായി വിജയനടക്കമുള്ളവരുടെ പേരും പങ്കാളിത്തവും അക്കമിട്ട് നിരത്തിയിട്ടുണ്ട്. കേസെടുക്കാൻ ശുപാർശ ചെയ്തുകൊണ്ടുള്ള കത്തിലാണ് ഓരോരുത്തരുടെയും അഴിമതി ഇടപാടിലെ പങ്കാളിത്തവും ചൂണ്ടിക്കാട്ടിയുള്ള പട്ടിക ഇഡി നൽകിയിരിക്കുന്നത്. ഇഡിയുടെ കത്ത് ലഭിച്ചെന്ന് അറിയിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടപടിക്രമങ്ങൾ പാലിച്ച് വേണ്ടത് ചെയ്യുമെന്നും നടപടിയുണ്ടാകുമെന്നും പറയുകയുണ്ടായി. കാത്തിരിക്കൂവെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.

To advertise here,

ഇഡി നൽകിയ പട്ടിക ഇങ്ങനെ

1-മുൻ മുഖ്യമന്ത്രി പിണറായി വിജയൻ- മകൾ വീണ വഴി സി.എം.ആർ.എല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയതിന് കേസെടുക്കണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആർഎൽ മുൻ സിഎഫ്ഒ പി.സുരേഷ് കുമാറിന്റെ മൊഴി പ്രകാരമാണ് പിണറായിക്കെതിരെ ഇഡി ഇത്തരത്തിലുള്ള ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.

2-മുഹമ്മദ് റിയാസ്- വീണയിലൂടെയും കൂട്ടാളികളിലൂടെയും കൈക്കൂലി പണം സ്വീകരിച്ചതിനും ആ കൈക്കൂലി പണം ദുബായിലേക്ക് കൈമാറിയതിനുമാണ് റിയാസിനെതിരെ കേസെടുക്കേണ്ടത്.

3-വീണ- കൈക്കൂലി പണം ശേഖരിക്കുന്നതിനും വഴിതിരിച്ചുവിടുന്നതിനും പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും സഹായിച്ചു

4- എക്‌സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്- വ്യാജ പേയ്മെന്റുകൾ വഴിതിരിച്ചുവിടാൻ ഉപയോഗിച്ച കോർപ്പറേറ്റ് സ്ഥാപനം.

5-എസ്.എൻ. ശശിധരൻ കർത്ത- സിഎംആർഎൽമാനേജിങ് ഡയറക്ടറായ ശശിധരൻ കർത്തയ്‌ക്കെതിരെ കൈക്കൂലി നൽകിയതിന് കേസെടുക്കണം

6-പി. സുരേഷ് കുമാർ-സിഎംആർഎൽ മുൻ സിഎഫ്ഒ ആയ സുരേഷ് കുമാറിനെതിരെ കൈക്കൂലി നൽകാൻ സഹായിച്ചതിന് കേസെടുക്കണം

7-എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്- കൈക്കൂലി പണം കൈമാറാൻ ഉപയോഗിച്ച സ്ഥാപനം.

8-ഷൈജൽ @ ഷൈജൽ മഹമ്മദ്- കൈക്കൂലി പണം ശേഖരിക്കുന്നതിലും കൈമാറുന്നതിലും വീണയെയും മുഹമ്മദ് റിയാസിനെയും സഹായിച്ചു

9-നിഖിൽ- കൈക്കൂലി പണം ശേഖരിക്കുന്നതിലും കൈമാറുന്നതിലും വീണയെയും മുഹമ്മദ് റിയാസിനെയും സഹായിച്ചു.

10-വാരിസ് @ ഹസ്സൻ വാരിഷ്- കൈക്കൂലി പണം ശേഖരിക്കുന്നതിലും കൈമാറുന്നതിലും വീണയെയും മുഹമ്മദ് റിയാസിനെയും സഹായിച്ചു.

11-ഫൈജാസ് വി പി-കൈക്കൂലി പണം ശേഖരിക്കുന്നതിലും കൈമാറുന്നതിലും വീണയെയും മുഹമ്മദ് റിയാസിനെയും സഹായിച്ചു.

12- നന്ദലാൽ എം- കൈക്കൂലി പണം ശേഖരിക്കുന്നതിലും കൈമാറുന്നതിലും വീണയെയും മുഹമ്മദ് റിയാസിനെയും സഹായിച്ചു.

13- അറിയപ്പെടാത്ത മറ്റുള്ളവർ-ബന്ധപ്പെട്ട ഗൂഢാലോചനക്കാരും സഹായം ചെയ്തവരും.