
കൊച്ചി: ബിഎൽഎം സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സൊസൈറ്റിയുടെ ചെയർമാനായ ആർ. പ്രേംകുമാർ നിക്ഷേപകരുടെ പണം വകമാറ്റി സ്വന്തം ആവശ്യങ്ങൾക്കും കുടുംബാംഗങ്ങളുടെ പേരിലേക്കും മാറ്റിയതായാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്. നടപടികളുടെ ഭാഗമായി പ്രേംകുമാറിന്റെ 103 കോടി രൂപയുടെ സ്വത്തുക്കൾ അധികൃതർ മരവിപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് ഇഡി നടപടി സ്വീകരിച്ചിരിക്കുന്നത്. മരവിപ്പിച്ച സ്വത്തുക്കളിൽ ആഡംബര കാറുകളും വലിയ അളവിൽ സ്വർണാഭരണങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും ഉൾപ്പെടുന്നു. സൊസൈറ്റിയുടെ അഞ്ഞൂറിലധികം അക്കൗണ്ടുകൾ വഴിയാണ് വൻതോതിലുള്ള ഈ പണമിടപാടുകൾ നടത്തിയിരിക്കുന്നത് എന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് കേരളത്തിലും തമിഴ്‌നാട്ടിലുമായി പത്തിലധികം കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. ഇതിന് പിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഇഡി മറ്റുവിവരങ്ങളും വിശദമാക്കിയത്. സ്ഥാവര ജംഗമ വസ്തുക്കൾ ഉൾപ്പെടെ ആകെ 103 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിട്ടുള്ളത്.
ഇതിൽ റോൾസ് റോയ്‌സ്, പോർഷെ അടക്കം 7 കോടി രൂപയോളം മൂല്യമുള്ള 8 ആഡംബര കാറുകൾ. 9.6 കോടി രൂപ മൂല്യം വരുന്ന 7,400 ഗ്രാം സ്വർണം, 1.86 കോടി രൂപയുടെ ബാങ്ക് നിക്ഷേപം എന്നിവയാണ് ഉൾപ്പെടുന്നത്. 320 ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പ്രേംകുമാറും ബിഎൽഎം സൊസൈറ്റിയും പണമിടപാടുകൾ നടത്തിയത്.
Content Highlights: The Enforcement Directorate (ED) discovered a financial fraud involving crores of rupees in the BLM Society, with its chairman R. Premkumar accused of misappropriating investors' funds for personal and family use. As part of the investigation, ED froze assets worth ₹103 crore, including luxury cars, gold, and bank deposits, following raids in Kerala and Tamil Nadu. The ED conducted searches at over ten locations and revealed that transactions were carried out through more than 500 accounts, with significant assets seized, including 8 luxury cars and 7,400 grams of gold.
Published: 05 Nov 2026, 08:18 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented