കണ്ണൂര്‍: എം. വിജിന് എം.എല്‍.എയെ പോലീസ് അപമാനിക്കുകയാണ് ചെയ്തതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. വ്യാഴാഴ്ച കണ്ണൂരില്‍ നടന്ന സംഭവത്തില്‍ പോലീസ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി. ടൗണ്‍ എസ്.ഐ പ്രകോപനമുണ്ടാക്കി. പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ പോയി ചോദിക്കുകയാണ് എന്താണ് നിങ്ങളുടെ പേരെന്ന്. എത്ര പരിഹാസ്യമായ നിലയാണത്. കേരളത്തിലെ പോലീസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമായിട്ടാണ് തോന്നിയതെന്നും ജയരാജന് പറഞ്ഞു.
ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയത് മറച്ചുപിടിക്കാന്‍ പോലീസ് നടത്തിയ വളരെ തെറ്റായ നടപടിയാണ് അവിടെ കണ്ടത്. കൃത്യനിര്‍വഹണത്തില്‍ എസ്.ഐ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ഒരു എംഎല്‍എയോട് പെരുമാറേണ്ട രീതിയിലല്ല പെരുമാറിയത്. തെറ്റായ രീതിയില്‍ പെരുമാറുമ്പോള്‍ കുറച്ച് ശബ്ദമുണ്ട് എന്നല്ലാതെ ഒരു തെറ്റായ വാക്കും വിജിന് ഉപയോഗിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയില്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. തെറ്റായ നിലപാട് പോലീസ് സ്വീകരിക്കുക. പോലീസ് സ്ഥലത്തില്ലാതിരിക്കുക. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ വളരെ ശാന്തരായതുകൊണ്ട് വേറെ സംഭവങ്ങളൊന്നും കണ്ണൂരിലുണ്ടായില്ല. ക്രമസമാധാനം ഉറപ്പാക്കാനും എല്ലാ ജനങ്ങളുടേയും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കേരളത്തില്‍ പൊതുവെ എല്ലാം ശാന്തമായി പോകുന്നുണ്ട്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായി ഇതിനെ കാണാനാകില്ല.
പോലീസ് വകുപ്പില്‍ വ്യക്തിഗതമായി എടുത്താല്‍ ചില ദൂഷ്യസ്വഭാവമുള്ളവരുണ്ടാകും. അങ്ങനെയുള്ള ചിലര്‍ പോലീസിലുണ്ടത്. അവരെ നിരീക്ഷിച്ച് കറക്ട് ചെയ്ത് പോകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ജയരാജന് പറഞ്ഞു
Content Highlights: M Vijin, E P Jayarajan, Kannur town SI
Published: 05 Jan 2024, 10:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented