കോവളം: അനസ്തീസ്യ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തീസ്യോളജീസ്റ്റ ്(ഐ.എസ.്എ)-യുടെ 73-ാം ദേശീയ സമ്മേളനം ഇസ്‌കോൺ നാഷണൽ- 26 ഞായറാഴ്ച സമാപിക്കും. ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തീസ്യോളജീസ്റ്റ് തിരുവനന്തപുരം സൊസൈറ്റിയാണ് സമ്മേളനം നടത്തുന്നത്. കോവളം ഉദയസമുദ്ര ബീച്ച് ഹോട്ടലിലും കെ.ടി.ഡി.സി സമുദ്ര ബീച്ച് റിസോർട്ടിലുമായി നടക്കുന്ന സമ്മേളനത്തിൽ വിദേശത്തു നിന്നടക്കമുള്ള 5000- അനസ്‌തേഷ്യ വിദഗ്ധരും വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുമായി 2000- പിജി വിദ്യാർഥികളുമാണ് പങ്കെടുക്കുന്നത്. ഐ.എസ്.എ-യുടെ ദേശീയ പ്രസിഡന്റ് ഡോ.നവീൻ മൽഹോത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാജ്യത്തെ 20 മുതിർന്ന അനസ്തീസ്യ വിദഗ്ധരെ ആദരിക്കുകയും ഈ വർഷത്തെ ഐ.എസ്.എ പുരസ്‌ക്കാരങ്ങളും വിതരണം ചെയ്തു.

To advertise here,

മുഖ്യ ഉപദേശകൻ ഡോ.ബി രാധാകൃഷ്ണൻ അധ്യക്ഷനായി. ദേശീയ സെക്രട്ടറി ഡോ. ാജീവ് ഗുപ്ത, ദേശീയ സയന്റിഫിക് കമ്മിറ്റി കൺവീനർ ഡോ.ബാല വെങ്കട സുബ്രഹ്‌മണ്യം, സംഘാടക സമിതി ചെയർമാൻ ഡോ.ടി.എസ്.രാജശേഖരൻ നായർ,സെക്രട്ടറി ഡോ.ഡി. ഗോപകുമാർ ഡി, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. തോമസ്‌കോശി എന്നിവർ പ്രസംഗിച്ചു. 2026-27 വർഷത്തേക്കുളള ദേശീയ ഭാരവാഹികളായി ഡോ. മീനാക്ഷി സുന്ദരം(ദേശീയ പ്രസി),ഡോ. രാജീവ് ഗുപ്ത(ദേശീയസെക്ര),ഡോ. സുനിൽസേത്തി(ദേശീയ- ഖജ), എന്നിവരെ തിരഞ്ഞെടുത്തു.