തൃശ്ശൂർ: വെളപ്പായ ബിവറേജസ് ഔട്ട്ലെറ്റിന് സമീപം മദ്യലഹരിയിൽ ബോധരഹിതനായി കിടന്നുറങ്ങിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇതരസംസ്ഥാന തൊഴിലാളിക്കാണ് പൊള്ളലേറ്റത്. വളപ്പായയിൽ റെയിൽവേ ട്രാക്കിനോട് ചേർന്ന ഇടത്ത് കിടന്നുറങ്ങവേ, ഇന്ന് ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം. ഇയാളുടെ വസ്ത്രം മുഴുവൻ കത്തിക്കരിഞ്ഞു. അബോധാവസ്ഥയിലായതിനാൽ ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
വെളപ്പായയിലെ ബിവറേജസിൽനിന്ന് വാങ്ങിയ മദ്യം കുടിച്ച് ബോധരഹിതനായി വീണ് കിടുന്നുറങ്ങുകയായിരുന്നു യുവാവ്. ഈ സമയത്ത് പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് തീപടർന്നു റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പ്രദേശത്തെത്തുകയായിരുന്നു. അവിടെ കിടന്നുറങ്ങുകയായിരുന്ന യുവാവിൻറേ ദേഹത്തേക്ക് തീപടർന്നു. ഉടൻതന്നെ തൊട്ടടുത്തുണ്ടായിരുന്ന ആളുകൾ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Content Highlights: Migrant Worker Suffers Severe Burns After Falling Asleep Near Beverage Outlet in Thrissur
Published: 23 Dec 2025, 05:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented