കോഴിക്കോട്: കോഴിക്കോട് അതിരൂപതാ ആര്‍ച്ച് ബിഷപ്പായി ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ചുമതലയേറ്റു. കോഴിക്കോട് സെന്റ് ജോസഫ്‌സ് ദേവാലയത്തിലായിരുന്നു ചടങ്ങുകള്‍. വരാപ്പുഴ, തിരുവനന്തപുരം എന്നിവയ്ക്കു ശേഷം കേരളത്തിലെ ലത്തീന്‍ സഭയുടെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട്, കോഴിക്കോട് രൂപതകളെ ഒരുമിപ്പിച്ചാണ് പുതിയ അതിരൂപത നിലവില്‍ വന്നത്.
വത്തിക്കാനിലെ ഇന്ത്യന്‍ അപ്പോസ്തലിക് നൂണ്‍ഷ്യോ ഡോ. ലിയോ പോള്‍ദോ ജിറെല്ലിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവിന്റെ സ്ഥാനാരോഹണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിവിധ രൂപതകളില്‍ നിന്നെത്തിയ മെത്രാപ്പോലീത്തമാര്‍, രൂപതാ മെത്രാന്‍മാര്‍, വികാരി ജനറല്‍മാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്‌സ്, റെക്ടര്‍മാര്‍, മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലയില്‍നിന്നുള്ളവര്‍, പിതാവിന്റെ കുടുംബാംഗങ്ങള്‍, വൈദികര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: dr varghese chakkalakkal kozhikode arch diocese
Published: 25 May 2025, 09:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented