ഡെൻവർ(കൊളറാഡോ): നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ)യുടെ 29-ാമത് ദേശീയ കോൺഫറൻസ് (NACOG 2026) ജൂലൈ 9 മുതൽ 12 വരെ കൊളറാഡോയിലെ Denver Marriott Tech Center-ൽ നടക്കും. 'United by the Spirit' എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ തിം. അമേരിക്കയിലുടനീളവും കാനഡയിലുമുള്ള വിശ്വാസികളും ശുശ്രൂഷകരും കുടുംബങ്ങളും യുവജനങ്ങളും പങ്കെടുക്കുന്ന ആത്മീയ സമ്മേളനത്തിനായി കോൺഫറൻസ് ഒരുങ്ങുകയാണ്.
കോൺഫറൻസിലെ ജനറൽ സെഷനുകളിൽ വിവിധ രാജ്യങ്ങളിലെയും അമേരിക്കയിലെയും പ്രമുഖ ദൈവദാസന്മാർ സന്ദേശം നൽകും.
മുഖ്യ പൊതുസമ്മേളന പ്രസംഗകർ
പാസ്റ്റർ റെജി മാത്യൂ, പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ ടോണി സ്റ്റേവർട്ട്, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ബോണി ആൻഡ്രൂസ്, പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗീസ്.
ഇംഗ്ലീഷ് ട്രാക്ക് 'A Generation Set Apart': യുവതലമുറയ്ക്കും ഇംഗ്ലീഷ് സംസാരിക്കുന്ന വിശ്വാസികൾക്കുമായി 'A Generation Set Apart' എന്ന പ്രത്യേക ഇംഗ്ലീഷ് ട്രാക്കും സംഘടിപ്പിച്ചിട്ടുണ്ട്. 1 പത്രോസ് 2:9 ആസ്പദമാക്കിയുള്ള ഈ സെഷനുകൾക്ക് നേതൃത്വം നൽകുന്നത് പാസ്റ്റർ ബോണി ആൻഡ്രൂസ്, പാസ്റ്റർ ജസ്റ്റിൻ സാമുവേൽ, പാസ്റ്റർ ദിലീപ് കുര്യൻ, ബ്രൊ. ഗോഡ്വിൻ ജോർജ്, പാസ്റ്റർ അലെൻ ജോർജ്, പാസ്റ്റർ ലിൻസൺ ദാനിയേൽ, ബ്രൊ. ഡെൻസിൽ വിൽസൺ എന്നിവരാണ്.
കുടുംബ സെമിനാർ: കുടുംബബന്ധങ്ങളും മാതാപിതാക്കളുടെ ഉത്തരവാദിത്തവും മാനസികാരോഗ്യവും കേന്ദ്രീകരിച്ചുള്ള ഫാമിലി സെമിനാർ കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.
സെമിനാറിൽ സംസാരിക്കുന്നവർ:
ഡോ.തോമസ് ഇടിക്കുള- ഫ്ലോറിഷിങ് ഫാമിലിസ് ഇൻ ക്രൈസ്റ്റ്.
പാസ്റ്റർ പ്രിൻസ് തോമസ്- കവനെന്റ് മാര്യേജ് ദാറ്റ് ഗോ സ്ട്രോങ്ർ ഇൻ ക്രൈസ്റ്റ്.
സിസ്റ്റർ അനിത സതീശ്- റൈസിംഗ് ചിൽഡ്രൺ വിത്ത് ഗ്രേസ് ആൻഡ് വിസ്ഡം,
ഡോ. റഹിമ ജേക്കബ്- ഫൈൻഡിങ് ഹോപ്പ് ഇൻ ആൻക്‌സിറ്റി ആൻഡ് ഡിപ്പറേഷൻ.
സെമിനാറിന് പാസ്റ്റർ ജോസ് എണ്ണിക്കാട്ട് അധ്യക്ഷനായി പ്രവർത്തിക്കും.
ലേഡീസ് പാനൽ: സ്ത്രീകളുടെ ആത്മീയ വളർച്ച, കുടുംബജീവിതം, മാനസികാരോഗ്യം എന്നിവ ചർച്ച ചെയ്യുന്ന ലേഡീസ് പാനൽ കോൺഫറൻസിന്റെ മറ്റൊരു പ്രധാന പ്രോഗ്രാമാണ്.
മോഡറേറ്റർ: സിസ്റ്റർ നാൻസി ജോസഫ്. പാനലിസ്റ്റുകൾ: ഡോ. റഹിമ ജേക്കബ്, സിസ്റ്റർ സാറാ കോവൂർ ജോർജ്.
പാസ്റ്റേഴ്‌സ് ഫാമിലി സമ്മിറ്റ്: കോൺഫറൻസിന് മുന്നോടിയായി ജൂലൈ 8, 9 തീയതികളിൽ പാസ്റ്റേഴ്‌സ് ഫാമിലി സമ്മിറ്റ് സംഘടിപ്പിക്കുന്നു. 'Together For The Kingdom: Our Divine Calling' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ഈ സമ്മേളനത്തിൽ ഡോ. തോമസ് ഇടിക്കുള, പാസ്റ്റർ പ്രിൻസ് തോമസ്, ബിഷപ്പ് ആൻഡ്രൂ ബിൻഡാ, ഡോ. ഷിബു സാമുവേൽ,
പാസ്റ്റർ സതീശ് കുമാർ, ഡോ. ഷിബു തോമസ്, സിസ്റ്റർ അനിത സതീശ് എന്നിവർ ക്ലാസുകൾ നയിക്കും.
മിഷൻസ് ചാലഞ്ച് മീറ്റിംഗ്: ലോക സുവിശേഷീകരണ ദൗത്യത്തെ മുൻനിർത്തി Missions Challenge Meeting-Dw കോൺഫറൻസിന്റെ ഭാഗമായി നടക്കും. സന്ദേശം നൽകുന്നവർ: ബിഷപ്പ് ആൻഡ്രൂ ബിൻഡാ, ഡോ. ബോബ് കുക്ക്, പാസ്റ്റർ അലക്‌സ്. ഡോ.സുശീൽ മാത്യു അദ്ധ്യക്ഷത വഹിക്കും.
ആത്മീയ ഐക്യത്തിന്റെയും കുടുംബ നവീകരണത്തിന്റെയും വേദി
ആരാധന, ശക്തമായ ദൈവവചന സന്ദേശങ്ങൾ, കുടുംബ സെമിനാറുകൾ, യുവജന-ഇംഗ്ലീഷ് ട്രാക്ക്, വനിതാ സമ്മേളനം, മിഷൻസ് ചാലഞ്ച്, ശുശ്രൂഷകരുടെ പ്രത്യേക സംഗമം തുടങ്ങി എല്ലാ പ്രായക്കാരെയും ഉൾക്കൊള്ളുന്ന വിപുലമായ പ്രോഗ്രാം ആണ് ക്രമീകരിച്ചിരിക്കുന്നത് . നോർത്ത് അമേരിക്കയിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും ചർച്ച് ഓഫ് ഗോഡ് വിശ്വാസികൾക്കും ആത്മീയ നവീകരണത്തിന്റെയും ഐക്യത്തിന്റെയും വേദിയായി ഈ ദേശീയ സമ്മേളനം മാറുമെന്ന് സംഘാടകർ അറിയിച്ചു.
വാർത്ത അയച്ചത്: പ്രസാദ് തീയാടിക്കൽ
Content Highlights: 29th National Conference of NACOG scheduled for July 9-12, 2026, in Denver., Theme: United by the Spirit., Features specialized tracks: Youth/English Track, Family Seminars, Ladies Panel, and Missions Challenge., Includes a pre-conference Pastors Family Summit on July 8-9., Focus on spiritual growth, mental health, and family strengthening.
Published: 08 Jul 2026, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented