പ്രതീകാത്മക ചിത്രം/ മാതൃഭൂമി
തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനമേധാവികള്‍ക്കുമാണ് ഡയറക്ടറുടെ നിര്‍ദ്ദേശം. പ്രവൃത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നതായി എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു.
ലാബുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും ഉണ്ടാകണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. അധ്യാപകരും ലാബ് ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ഉത്തരവിലുള്ളത്. സ്ഥാപനമേധാവികളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍- ഇന്‍ ചാര്‍ജ് ഡോ. ബൈജുഭായ് ടി.പി. നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ഡിസംബര്‍ 21-ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഡി.ജി.പി. സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
Content Highlights: department of technical education kerala arms manufacturing under the cover of a Lab
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..