
പുതിയ കാലത്തെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാർഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ഐ.ടി.ഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന സർക്കാർ ഐ.ടി.ഐയ്ക്ക് വേണ്ടി അന്താരാഷ്ട്രനിലവാരത്തിൽ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ത്രിഡി പ്രിൻ്റിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ കോഴ്സുകൾ നടപ്പിലാക്കും.
ഒരു പുതിയ കെട്ടിടം തുറക്കുക മാത്രമല്ല, സാങ്കേതിക വിദ്യാഭ്യാസത്തിൻ്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയാണ് സാധ്യമാകുന്നത്. വിദ്യാർഥികൾക്ക് ഉയർന്ന നിലവാരമുള്ള പരിശീലനം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിദഗ്ധരായ പ്രൊഫഷണലുകളുടെ ആഗോള ആവശ്യം ഉയർന്ന നിലയിലാണിന്നുള്ളത്. ഐടിഐ പോലുള്ള സ്ഥാപനങ്ങൾ ഈ ആവശ്യം നിറവേറ്റുന്നതിൽ നിർണായകമാണ്. അത് കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ വിദേശങ്ങളിലോ ആകട്ടെ, ശരിയായ പരിശീലനവും അവസരങ്ങളും ഉണ്ടെങ്കിൽ, അവർക്ക് നേടാനാകുന്ന കാര്യത്തിന് പരിധികളില്ലെന്ന് നമ്മുടെ പൂർവ്വ വിദ്യാർഥികൾ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റൻ അധ്യക്ഷത വഹിച്ചു. സാങ്കേതിക മേഖലയിലെ മാറ്റങ്ങൾക്കനുസൃതമായി പുതിയ കോഴ്സുകൾ അനുവദിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വാഴൂർ സോമൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആൻ്റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോൺ, കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ബീന ടോമി, ത്രിതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: New trade will be started in ITIs sivankutty
Published: 21 Oct 2024, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented