
വിമുക്തഭടന്മാരുടെയും (ആർമി/നേവി/എയർ ഫോഴ്സ്), വിമുക്ത ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥരുടെയും അർഹതയുള്ള ആശ്രിതർ, വിധവകൾ എന്നിവർക്ക് പ്രൈം മിനിസ്റ്റേഴ്സ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കേന്ദ്രീയ സൈനിക് ബോർഡ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് 2025-'26 അധ്യയന വർഷം, നിശ്ചിത പ്രൊഫഷണൽ, ടെക്നിക്കൽ കോഴ്സുകളിൽ ആദ്യവർഷത്തിൽ പ്രവേശനം നേടിയ ഈ വിഭാഗക്കാർക്കാണ് അപേക്ഷിക്കാൻ അർഹത.
കോഴ്സുകൾ
അംഗീകൃത കോഴ്സുകളെ ആർക്കിടെക്ചർ, എൻജിനിയറിങ് ആൻഡ് ടെക്നിക്കൽ, മാനേജ്മെന്റ്, അഗ്രിക്കൾച്ചർ ആൻഡ് ഫിഷറീസ്, ഏവിയേഷൻ, അപ്ലൈഡ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, കംപ്യൂട്ടേഴ്സ്/ഇലക്ട്രോണിക്സ്/സ്റ്റാറ്റിസ്റ്റിക്കൽ, മെഡിക്കൽ, ജേണലിസം/മാസ് കമ്യൂണിക്കേഷൻ/മീഡിയ, എജുക്കേഷൻ/ടീച്ചേഴ്സ് ട്രെയിനിങ്, ലോ/ബിസിഐ കോഴ്സസ്, ഇന്റഗ്രേറ്റഡ് കോഴ്സസ്, മറ്റ് പ്രൊഫഷണൽ/ടെക്നിക്കൽ ഡിഗ്രി കോഴ്സുകൾ എന്നീ വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്.
ഇവയിൽ എംബിബിഎസ്, ബിഡിഎസ്, ബിഇ, ബിടെക്, ബിആർക്, ബിപ്ലാൻ, ബിഡിസൈൻ, ബിഎഫ്എ, ബിഎച്ച്എംസിടി;, ബിഎസ്സി അഗ്രിക്കൾച്ചർ, ബിഎസ്സി ഫോറസ്ട്രി, ബിഎസ്സി ഏവിയേഷൻ, ബിഎഡ്, ബിബിഎ, ബിസിഎ, ബിഫാർമ, ബിഎ എൽഎൽബി, എംബിഎ, എംസിഎ തുടങ്ങിയവയും ഉൾപ്പെടും.
കോഴ്സുകൾക്ക് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ, നാഷണൽ മെഡിക്കൽ കമ്മിഷൻ തുടങ്ങിയ ബന്ധപ്പെട്ട നിയന്ത്രണ സമിതികളുടെ അംഗീകാരം ഉണ്ടായിരിക്കണം.
സ്‌കോളർഷിപ്പ്
പ്രതിവർഷ സ്‌കോളർഷിപ്പ് നിരക്കുകൾ ആൺകുട്ടികൾക്ക് 30,000 രൂപയും (പ്രതിമാസം 2500 രൂപ നിരക്കിൽ) പെൺകുട്ടികൾക്ക് 36,000 രൂപയും (പ്രതിമാസം 3000 രൂപ നിരക്കിൽ)ആണ്.
യോഗ്യത
അപേക്ഷകർ വിമുക്തഭടന്മാരുടെയോ (ആർമി/നേവി/എയർ ഫോഴ്സ്), വിമുക്ത ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുടെയോ ആശ്രിതർ/വിധവകൾ ആയിരിക്കണം. 2025-'26 അധ്യയനവർഷം, അംഗീകരിക്കപ്പെട്ട കോഴ്സുകളിൽ ഒന്നിൽ ആദ്യ വർഷത്തിൽ (ലാറ്ററൽ എൻട്രി ഒഴികെ) പ്രവേശനം നേടിയവരായിരിക്കണം. ചില കോഴ്സുകളുടെ കുറഞ്ഞവിദ്യാഭ്യാസ യോഗ്യത ഇപ്രകാരം: എംബിബിഎസ് - 10+2, ബിഇ/ബിടെക് - 10+2/ഡിപ്ലോമ, ബിഎഡ്, എംബിഎ, എംസിഎ, എൽഎൽബി - ബിരുദം. ഡ്യുവൽ ഡിഗ്രി ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ പഠിക്കുന്നവരുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 10+2 ആണ്.
യോഗ്യതാ കോഴ്സ് പരീക്ഷയിൽ, എല്ലാ വിഷയങ്ങൾക്കുംകൂടി, കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം. മാർക്ക് ലിസ്റ്റിൽ സിജിപിഎ/ഗ്രേഡ് ആണ് നൽകിയിരിക്കുന്നതെങ്കിൽ, സർവകലാശാലയുടെ മാർക്ക് പരിവർത്തന ഫോർമുല അപേക്ഷ നൽകുമ്പോൾ അപേക്ഷാർഥി അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
പദ്ധതിയുടെ വിശദാംശങ്ങൾ ksb.gov.in -ൽ ലഭ്യമാണ് (പിഎംഎസ്എസ് ലിങ്ക്). അപേക്ഷ ഇതേ ലിങ്ക് വഴി ഡിസംബർ 31-നകം നൽകണം.
Content Highlights: Apply for PM`s Scholarship for dependents of veterans (Army, Navy, Air Force) & Coast Guard. Financial aid for professional/technical courses (2025-26)
Published: 27 Dec 2025, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented