കൊച്ചി: കായിക കേരളത്തിലെ ശ്രദ്ധേയ പരിപാടികളിലൊന്നായ കൊച്ചി നേവി മാരത്തണിന്റെ ഏഴാം പതിപ്പിന് ഒരുക്കങ്ങൾ തുടങ്ങി.

To advertise here,

ദക്ഷിണ മേഖലാ നാവിക കമാൻഡ് എസ്.ബി.ഐയുമായി ചേർന്നാണ് ഇത്തവണത്തെ മാരത്തണിന് ഒരുങ്ങുന്നത്. മാരത്തണിന്റെ തീയതി പ്രഖ്യാപിക്കുന്ന ലോഞ്ചിങ് ചടങ്ങ് ശനിയാഴ്ച നാവികസേനാത്താവളത്തിൽ നടക്കും.

ഏഴായിരത്തിലധികം കായികപ്രേമികൾ കൈകോർത്ത നേവി മാരത്തണിന്റെ കഴിഞ്ഞ പതിപ്പ് വൻ വിജയമായ ആവേശത്തിലാണ് ഇത്തവണത്തെ ഒരുക്കം. 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റൺ, 5 കിലോമീറ്റർ ഫൺ റൺ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാണ് നേവി മാരത്തൺ നടക്കുന്നത്.