വയനാട്: നിരോധനാജ്ഞ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും കന്യാസ്ത്രീകളുമടക്കം പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറ്റപ്പാലം മിഷണറീസ് ഓഫ് ഫെയിത്ത് മൈനര്‍ സെമിനാരിയിലാണ് നിരോധനാജ്ഞ ലംഘിച്ച് പ്രാര്‍ഥന നടത്തിയത്.
നിരോധനാജ്ഞ ലംഘിച്ച് കൂട്ടമായി രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തില്‍ പ്രാര്‍ഥന നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പ്രാര്‍ഥന നടക്കുന്ന വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ അറസ്റ്റ് അറസ്റ്റ് ചെയ്യുകയായിരുന്നു. വികാരി ഫാദര്‍ ടോം ജോസഫ്, അസിസ്റ്റന്റ് വികാരി ഫാദര്‍ പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ, നിത്യ, മേരി ജോണ്‍, സെമിനാരി വിദ്യാര്‍ഥികളായ ആഞ്ജല, സുബിന്, മിഥുന് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
ഇവര്‍ക്കെതിരേ എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
മാനന്തവാടി സി.ഐ എം എം അബ്ദുള്‍ കരീം, എസ് ഐ സി.ആര്‍അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Content Highlights: priest arrested in mananthavady
Published: 29 Mar 2020, 01:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented