തിരുവനന്തപുരം: എം.വി. നികേഷ് കുമാർ ചുമതലവഹിക്കുന്ന സി.പി.എമ്മിന്റെ സൈബർ ടീമിൽ തർക്കം. തിരഞ്ഞെടുപ്പു ഘട്ടമായതിനാൽ പാർട്ടി പത്രത്തിൽനിന്ന് വിരമിച്ചവരെയടക്കം ഉൾപ്പെടുത്തി വിപുലമായ സംഘമായാണ് എ.കെ.ജി. സെന്ററിൽ സാമൂഹികമാധ്യമവിഭാഗം പ്രവർത്തിക്കുന്നത്. നികേഷ് കുമാറിന്റെ സമീപനത്തിൽ വിയോജിപ്പുള്ള മൂന്ന് മാധ്യമപ്രവർത്തകർ സംഘത്തിൽനിന്ന് മാറിനിൽക്കുന്നെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

To advertise here,

കെ.എം. മോഹൻദാസ്, കെ.വി. സുധാകരൻ, ഇ.എസ്. സുഭാഷ് എന്നിവരാണ് മാറിനിൽക്കുന്നത്. സർക്കാരിന്റെയും പാർട്ടിയുടെയും ഭാഗമായ രണ്ടുപേരാണ് സൈബർവിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നയപരമായ കാര്യങ്ങൾ നിർദേശിക്കുന്നത്.

എന്നാൽ, താൻ എവിടെയും പോയിട്ടില്ലെന്നും സഹകരണം തുടരുമെന്നും മാധ്യമങ്ങളിൽവന്നത് വ്യാജപ്രചാരണമാണെന്നും സുഭാഷ് പ്രതികരിച്ചു.