
വൈക്കം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ വിഭാഗീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവാതെ വൈക്കത്തെ സി.പി.ഐ.. പാർട്ടിക്ക് വലിയ സ്വാധീനമുള്ള വൈക്കത്ത് ഉൾപ്പോരിനെ തുടർന്ന് പ്രവർത്തകർ പാർട്ടി വിടുന്നത് വലിയ തലവേദനയായി. സംസ്ഥാന നേതൃത്വം ഇടപെടുമെന്ന് പറഞ്ഞെങ്കിലും ഇതേ വരെ ഉണ്ടായില്ല.
വിഭാഗീയപ്രശ്നങ്ങൾ രൂക്ഷമായപ്പോഴാണ് ആറുവർഷം മുമ്പ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റി വൈക്കം, തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റികളായി വിഭജിച്ചത്. എന്നാൽ അതുകൊണ്ടൊന്നും ചേരിപ്പോരിന് കുറവ് വന്നില്ല. കർഷകത്തൊഴിലാളികളും കയർ തൊഴിലാളികളും ചെത്തുതൊഴിലാളികളുമാണ് വൈക്കത്തെ സി.പി.ഐ.യുടെ നട്ടെല്ല്. വൈക്കത്തെ ഏറ്റവും വലിയ ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി.യുടേതാണ്.
ഭിന്നതകാരണം ചെത്തുതൊഴിലാളി യൂണിയനും വൈക്കത്തെ സി.പി.ഐ. നേതൃത്വവും രണ്ട് ചേരിയായി. നേതൃത്വം മാറിയെങ്കിലും വിഭജിക്കപ്പെട്ട മണ്ഡലം കമ്മിറ്റികളുടെ സെക്രട്ടറിമാർക്ക് വിഭാഗീയപ്രശ്നങ്ങളിൽ ഇടപെടൽ മാത്രമായി ജോലി. വൈക്കം മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെട്ട തലയാഴത്ത് ആദ്യ വനിതാ സെക്രട്ടറിയെ തിരഞ്ഞെടുത്തശേഷം ചുമതലക്കാരനും സെക്രട്ടറിയുമായുള്ള തമ്മിലടി പാർട്ടിക്ക് മേധാവിത്വമുള്ള പഞ്ചായത്തിലെ പ്രവർത്തനങ്ങൾ താളം തെറ്റിച്ചു. സെക്രട്ടറിയെ മാറ്റിയെങ്കിലും ഉൾപ്പോര് സി.പി.ഐ.യെ ക്ഷീണിപ്പിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതായതോടെ, വിമതസ്ഥാനാർഥിയായി മത്സരിച്ച വനിതാ സെക്രട്ടറിയെ സി.പി.ഐ.യിൽനിന്ന് പുറത്താക്കി. ഒടുവിൽ അവർ ബി.ജെ.പി.യിൽ ചേർന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ സ്ഥിരം മത്സരിക്കുന്ന നേതാവിന് വീണ്ടും സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ചെമ്പിലെ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായത് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിക്കും തലവേദനയായി. ടി.വി.പുരം പഞ്ചായത്തിൽ മത്സരിച്ച മുൻ ലോക്കൽ സെക്രട്ടറിക്കുണ്ടായ രണ്ട് വോട്ടിന്റെ തോൽവി വലിയ പ്രതിസന്ധി സൃഷ്ടിച്ചു. നേതാക്കൾക്കിടയിൽ പോരുവർധിച്ചതോടെ പലപ്പോഴും ജില്ലാ സെക്രട്ടറിക്ക് ബ്രാഞ്ച് കമ്മിറ്റികളിൽപോലും പങ്കെടുക്കേണ്ട സാഹചര്യമുണ്ടായി. ഇതിനിടയിലാണ് മുൻ എം.എൽ.എ. കെ.അജിത്തിന്റെ ബി.ജെ.പി. പ്രവേശനം.
അടിത്തറ ശക്തം
വൈക്കത്തെ പാർട്ടി അടിത്തറയ്ക്ക് ഒരു ഇളക്കവും സംഭവിച്ചിട്ടില്ല. വിഭാഗീയ പ്രശ്‌നങ്ങൾ ഇല്ല. എല്ലാം വെറും പ്രചാരണംമാത്രം. കെ.അജിത്ത് കാണിച്ചത് വർഗവഞ്ചനയാണ്. എല്ലാ സ്ഥാനങ്ങളും അജിത്തിന് നൽകിയിരുന്നു.-അഡ്വ. വി.കെ. സന്തോഷ്‌കുമാർ, സി.പി.ഐ. ജില്ലാ സെക്രട്ടറി.
രാഷ്ട്രീയ വിശദീകരണയോഗം ആറിന്
കെ.അജിത്ത് ബി.ജെ.പി.യിൽ ചേർന്നതിനെത്തുടർന്ന് സി.പി.ഐ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ബോട്ടുജെട്ടി മൈതാനിയിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തും.
Content Highlights: Detailed analysis of the growing factionalism within the CPI in Vaikom., Covers the high-profile exit of former MLA K. Ajith to the BJP., Examines the impact on the party's base ahead of the assembly elections., Includes the official response from the CPI district leadership denying the crisis.
Published: 05 Mar 2026, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented