തിരുവനന്തപുരം: എൽ.ഡി.എഫ്. സർക്കാരിന്റെ പോക്കിനെക്കുറിച്ച് പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും തിരുത്തലുണ്ടായില്ലെന്ന് സി.പി.ഐ.യുടെ വിമർശനം. ലോക്‌സഭാ, തദ്ദേശതിരഞ്ഞെടുപ്പുകളിലെ ജനവികാരം ഉൾക്കൊണ്ടിരുന്നെങ്കിൽ ഇത്രയും വലിയൊരു തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടിവരില്ലായിരുന്നെന്നും പാർട്ടി വിലയിരുത്തി. മണ്ഡലംമുതൽ ജില്ലാതലംവരെയുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന എക്‌സിക്യുട്ടീവ് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഈ വിമർശനം. സർക്കാരിന്റെ പ്രവർത്തനത്തിൽ സി.പി.ഐ.യുടെ വകുപ്പുകൾ അവഗണിക്കപ്പെട്ടതും സി.പി.എം. വകുപ്പുകളുടെ തെറ്റുകളുമൊക്കെ ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിൽ, ഇടതുമുന്നണി ഒറ്റക്കെട്ടായി ജനങ്ങളെ അഭിമുഖീകരിക്കുന്നെന്ന പൊതുബോധമുണ്ടാക്കാൻ സാധിച്ചില്ലെന്നും കുറ്റപ്പെടുത്തി.
എൽ.ഡി.എഫ്. സർക്കാരിന്റെ മുൻഗണനാക്രമങ്ങളിൽ മാറ്റംവേണമെന്ന് തുടർച്ചയായി സി.പിഐ. ആവശ്യപ്പെട്ടിരുന്നു. പല കാരണങ്ങളാൽ കാര്യമായി മാറ്റങ്ങളുണ്ടായില്ല. ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോഴും അടിസ്ഥാനജനവിഭാഗങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഗുരുതരപോരായ്മകളുണ്ടായി. പരമ്പരാഗത തൊഴിൽമേഖലയിലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ പരിഹരിക്കാനായില്ല. നെല്ലുസംഭരണം തുടർച്ചയായ പ്രശ്നമായിരുന്നു. കർഷകക്ഷേമനിധി സി.പി.ഐ.യുടെ മാത്രം ആവശ്യമായി ചർച്ചചെയ്യപ്പെട്ടു.
പി.എം. ശ്രീയിൽ ശരി; ആശസമരത്തിൽ വീഴ്ച
സർക്കാരിനെ തിരുത്താൻ പി.എം. ശ്രീ, എ.ഡി.ജി.പി. വിവാദം, എലപ്പുള്ളി ബ്രൂവറി എന്നീ പ്രശ്നങ്ങളിൽ സി.പി.ഐ.യുടെ നിലപാട് ചില കേന്ദ്രങ്ങളിൽ അലോസരമുണ്ടാക്കിയെങ്കിലും എൽ.ഡി.എഫിന്റെ ഇടതുപക്ഷമൂല്യങ്ങൾക്കുവേണ്ടിയുള്ള ആ നിലപാട് ശരിയായിരുന്നു.
ആശസമരം അവസരമായിക്കണ്ട് എസ്.യു.സി.ഐ.മുതൽ ബി.ജെ.പി. വരെയുള്ളവർ എൽ.ഡി.എഫിനെതിരേ രംഗത്തുവന്നു. ഒത്തുതീർപ്പ് ചർച്ച നടത്തി സമരം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫിൽ നിലപാട് ഉയർത്തിയതല്ലാതെ, അതിനപ്പുറം പോകാനായില്ല. പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താനായില്ല. ഇടതുപക്ഷത്തിനൊപ്പം നിന്ന ബുദ്ധിജീവികളും സാംസ്കാരികപ്രവർത്തകരും ഉയർത്തിയ വിമർശനങ്ങളെ ഉൾക്കൊള്ളാനായില്ല.
Content Highlights: CPI criticizes LDF for ignoring warnings regarding government performance., Report highlights failure to address issues in traditional job sectors and paddy procurement., Internal failure to present a united front for the 2026 assembly elections., CPI defends its stance on PM SHRI and ADGP controversies as vital to leftist values., Failure to resolve public protests like the Asha workers strike impacted government image.
Published: 22 Jun 2026, 06:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented