തിരുവനന്തപുരം: മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ വി.കെ. ശ്രീകണ്ഠൻ എംപിയെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വികെ ശ്രീകണ്ഠന്റെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണ്. ഒരു കാരണവശാലും കോൺഗ്രസ് ഇത്തരം പരാമർശങ്ങളെ പ്രോത്സാഹിപ്പിക്കില്ല. പരാമർശത്തിന് പിന്നാലെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. അദ്ദേഹം തിരുത്തുകയും ചെയ്തു. സതീശൻ പറഞ്ഞു.
സിപിഎം നേതാക്കൾ കോഴി ഫാം നടത്തുകയാണെന്നും ബിജെപിയുടെ ഒരു മുൻ മുഖ്യമന്ത്രി പോക്‌സോ കേസിൽ പ്രതിയായിട്ടും ഉന്നതാധികാര സമിതിയിലുണ്ടെന്നും എന്നിട്ടാണ് അവർ സമരം നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഒരു വിരൽ കോൺഗ്രസിന് നേരെ ചൂണ്ടുമ്പോൾ ബാക്കി വിരലുകൾ സ്വന്തം നെഞ്ചിലേക്കാണ് ചൂണ്ടുന്നതെന്ന് മനസിലാക്കണം.
ആരോപണവിധേയരായ എത്രയോ ആളുകളുണ്ട്. അവരിൽ എത്ര പേർ രാജിവെച്ചു? സിപിഎം എന്തു ചെയ്തു, ബിജെപി എന്തു ചെയ്തു എന്ന് പരിശോധിച്ചല്ല കോൺഗ്രസ് തീരുമാനമെടുക്കുന്നത്. ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത തീരുമാനമാണ് കോൺഗ്രസെടുക്കുന്നത്.
ആരോപണമുന്നയിക്കുന്ന സ്ത്രീകൾക്കെതിരെ സാമൂഹികമാധ്യമത്തിലൂടെ ആരും ഒരുതരത്തിലുള്ള പ്രചരണവും നടത്തരുത്. അത് കോൺഗ്രസിന്റെ സംസ്കാരം അല്ലെന്നും കോൺഗ്രസ് പ്രവർത്തകർ അത്തരം കാര്യങ്ങൾ ചെയ്താൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ നിരപരാധിയാണെങ്കിൽ നിരപരാധിത്വം തെളിയിക്കാനുള്ള അവകാശമുണ്ട്. രാഹുലിന് പറയാനുള്ളത് പാർട്ടി കേൾക്കും. സതീശൻ വ്യക്തമാക്കി.
Content Highlights: VD Satheesan condemns VK Sreekandan`s politically incorrect statement
Published: 23 Aug 2025, 11:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented