കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് നടപടിയെ അപലപിച്ച് കോൺഗ്രസ് നേതാവ് അബിൻ വർക്കി. ഒരു ജനപ്രതിനിധിയെ ലക്ഷ്യമിട്ട് പോലീസ് അക്രമണം അഴിച്ചുവിടുന്ന സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയും മകനും മകളും ചേർന്ന തിരുട്ട് ഫാമിലിയാണ് കേരളം ഭരിക്കുന്നതെന്നും അവരെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അബിൻ വർക്കി പറഞ്ഞു.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസ് മർദ്ദിച്ചപ്പോൾ സ്വീകരിച്ച നിലപാട് ഇനിയും ആവർത്തിക്കില്ലെന്നും വടകര ഡിവെെഎസ്പി സുനിൽ കുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും അബിൻ വർക്കി പറഞ്ഞു. സുനിൽ കുമാറിന് പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ പ്രതിരോധം തീർക്കും. ഡിവൈഎസ്പി സുനിൽ കുമാർ മനസ്സിൽവെച്ചോ സുനിൽ കുമാറിൻ്റെ വീടേതെന്നും നാടേതെന്നും അറിയാം. തിരുവനന്തപുരത്ത് കെഎസ്‌യു മാർച്ചിനിടെ ഉണ്ടായ അനുഭവം എസ്പി ബൈജുവും ഓർക്കുന്നത് നല്ലത്. ഇത് ആവർത്തിക്കണോ വേണ്ടയോ എന്നത് ബൈജു ഓർക്കണം. പോലിസിനെ ഉപയോഗിച്ച് ജനപ്രതിനിധികളെ അടിച്ചമർത്താൻ അനുവദിക്കില്ലെന്നും അബിൻ വർക്കി പറഞ്ഞു.
ശബരിമല വിഷയത്തിൽ ഉൾപ്പടെ സമരം തുടരും. തിരുട്ട് ഫാമിലിക്ക് സംരക്ഷണം ഒരുക്കാനുള്ള കാവൽനായ്ക്കളുടെ പണിയാണ് പോലിസ് എടുക്കുന്നത്. തിരുട്ടുഹാമിലിയെ സംരക്ഷിക്കാൻ ആണ് പോലിസിനെ ഉപയോഗിക്കുന്നത്. ഷാഫി ഒരു ഷോ കാണിച്ചത് കൊണ്ടാണ് ടീച്ചറമ്മ വീട്ടിൽ ഇരിക്കുന്നത് എന്നും മലബാറിൽ സിപിഎമ്മിന് തല ഉയർത്താൻ കഴിയാത്തത് എന്നും ഷാഫി ഷോ എന്ന് പറയുന്ന ഡിവൈഎഫ് ഐ ഓർക്കണം. ഇവർ സമരം ചെയ്ത കാലം മറന്നു. ഡിവൈഎഫ്ഐക്ക് നാണം ഉണ്ടെങ്കിൽ ക്ലിഫ് ഹൗസിൽ പണയം വെച്ച വാഴപ്പിണ്ടി നട്ടെല്ല് ഇടയ്ക്കൊന്ന് ഇളക്കിവെച്ച് ഇവർക്കെതിരെ പറയാൻ ധൈര്യം കാണിക്കണം. മുഖ്യമന്ത്രിയുടെ കുടുംബം കാണിക്കുന്ന മോഷണത്തിന് കുടപിടിക്കുന്ന സിപിഎമ്മിനോടും ഡിവൈഎഫ്ഐയോടും പുച്ഛമാണെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.
Content Highlights: Congress leader Abin Varki criticizes police for targeting MP Shafi Parambil, accusing the Chief Minister`s family of corruption and the police of protecting them.
Published: 11 Oct 2025, 02:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented