തിരുവനന്തപുരം: വള്ളത്തിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കോസ്റ്റൽ പോലീസ്. പൂന്തുറ സ്വദേശി വിൽഫ്രഡിൻ്റെ വള്ളത്തിൽ മീൻ പിടിക്കാൻ പോയ പൂന്തുറ സ്വദേശി ജോസ്, കന്യാകുമാരി സ്വദേശി ജനിഫർ എന്നിവരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
മിൻവല വിരിച്ച ശേഷം വള്ളം തിരിക്കാൻ ശ്രമിക്കവെ എൻജിൻ നിലക്കുകയായിരുന്നു. ശക്തമായ കടൽക്കാറ്റും തിരയുമായതോടെ വള്ളം തുഴയാനുമായില്ല. ഇതോടെ തൊഴിലാളികൾ വിഴിഞ്ഞം കോസ്റ്റൽ പോലിസിൻ്റെ സഹായം തേടുകയായിരുന്നു.
തുടർന്ന്, പട്രോളിങ് ബോട്ടിലെത്തിയ പോലീസ് സംഘം മത്സ്യത്തൊഴിലാകളെ രക്ഷിച്ച് കരയിലെത്തിച്ചു. വള്ളവും ഇവർ കെട്ടിവലിച്ച് വിഴിഞ്ഞം തീരത്തെത്തിച്ചു. എസ്. ഐ. ജോയി, പോലിസ് ഉദ്യോഗസ്ഥരായ ശ്രീക്കുട്ടൻ, ബിജി, കോസ്റ്റൽ വാർഡൻ തദയൂസ് എന്നിവർ ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.
Content Highlights: coastal police rescued fishermen
Published: 12 Apr 2024, 02:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented