
കണ്ണൂർ: കല്യാശ്ശേരി എം.എൽ.എ. എം വിജിനുമായുള്ള തർക്കത്തിൽ എസ്.ഐയ്ക്കെതിരേ നടപടിക്ക് ശുപാർശ. കണ്ണൂർ എ.സി.പി. തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് എസ്.ഐ. ഷമീലിനെതിരേ നടപടിക്ക് ശുപാർശ ചെയ്തത്. എം.എൽ.എയെ മനസ്സിലായില്ല എന്ന് എസ്.ഐ. അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
എം.എൽ.എയെ തനിക്ക് മനസ്സിലായില്ലെന്നും നഴ്സ് അസോസിയേഷന്റെ ഭാരവാഹിയാണെന്നായിരുന്നു കരുതിയതെന്നുമാണ് എസ്.ഐ. എ.സി.പിക്ക് നൽകിയ മൊഴി. എസ്.ഐ. പറഞ്ഞത് അനുസരിച്ചാണ് എം.എൽ.എയോട് പേര് ചോദിച്ചതെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന വനിതാ പോലീസുകാരുടെ മൊഴി. തങ്ങൾക്കും എം.എൽ.എയെ മനസ്സിലായില്ലെന്നാണ് വനിതാ പോലീസുകാരുടെയും മൊഴി.
എം.എൽ.എയോട് എസ്.ഐ. മോശമായി പെരുമാറിയതിന്റെ ഭാഗമായാണ് എം.എൽ.എ. പ്രകോപിതനായത് എന്ന കണ്ടെത്തലാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. അന്വേഷണ റിപ്പോർട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർക്ക് കൈമാറും. ഉടൻ തന്നെ എസ്.ഐ. ഷമീലിനെതിരേ നടപടി ഉണ്ടാകുമെന്നാണ് വിവരം.
Content Highlights: clash between si and m vijin mla, report against si
Published: 07 Jan 2024, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented