തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതില്‍ 17 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 15പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കൊറോണ ബാധിച്ചത്. കാസര്‍കോട്ട് 15 പേര്‍ക്കും കണ്ണൂര്‍ 11 പേര്‍ക്കും വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ രണ്ടുവീതം പേര്‍ക്കും രോഗബാധയുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 213 ആയി.
1,57,253 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,56,660 പേര്‍ വീടുകളിലാണുള്ളത്. 623 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. തിങ്കളാഴ്ച മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടി. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീര്‍ഘിപ്പിച്ചതായി പി.എസ്.സി. അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍
പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ അപഹസിക്കാന്‍ പാടില്ല - മുഖ്യമന്ത്രി | Read More...
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ഇപ്പോള്‍ ക്ഷണിക്കരുത് | Read More...
ലോക്ക് ഡൗണ്‍: പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള ചുമതല സായുധസേന എഡിജിപിക്ക് | Read More...
ശമ്പളം വാങ്ങാന്‍ പോകുന്നവര്‍ക്ക് സഞ്ചാര ഇളവ്, നേഴ്സുമാരുടെ പ്രശ്നം പരിശോധിക്കും | Read More...
ലോക്ക്ഡൗണ്‍ സമയത്ത് പേ ചാനലുകള്‍ നിരക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി | Read More...
അവശ്യസാധന ട്രക്കുകള്‍ക്ക് ഇന്റര്‍നെറ്റ് അധിഷ്ഠിത മോണിറ്ററിങ് സംവിധാനം | Read More...
ആനകള്‍ക്കുള്ള പട്ട കൊണ്ടുവരാനുള്ള ബുദ്ധിമുട്ട് പരിഹരിക്കും- മുഖ്യമന്ത്രി | Read More...
content highlights: chief minister pinarayi vijayan press meet over corona cases in kerala
Published: 30 Mar 2020, 06:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented