പാല: പാലാ പൊൻകുന്നം റോഡിൽ പൂവരണിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. പരിക്കേറ്റ തീർത്ഥാടകരെ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

To advertise here,

പൂവരണി പച്ചാത്തേടിനു സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള നാല് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന i 20 കാർ ഇന്നോവയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാല പോലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.