തിരുവനന്തപുരം: ലോക്ക് ഡൌണിന്‍റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങളുമായി സഞ്ചരിക്കന്ന ട്രക്കുകള്‍ക്ക് ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയ മോണിറ്ററിങ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തിനകത്തും സംസ്ഥാനങ്ങള്‍ക്കിടയിലും സഞ്ചരിക്കുന്നവയ്ക്ക് ഈ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

To advertise here,

ചരക്കുനീക്കം മൂന്നായി ക്രമപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഒന്നാമത്തേത് മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, എല്‍പിജി, പാചക എണ്ണ, അവശ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയാണ്. പച്ചക്കറി, പഴം, മറ്റു ധാന്യങ്ങള്‍, പലവ്യഞ്ജനങ്ങള്‍ രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടും. മറ്റെല്ലാ അവശ്യസാധനങ്ങളും മൂന്നാം വിഭാഗത്തിലായിരിക്കും. ഇത്തരത്തിലായിരിക്കും ചരക്കുനീക്കം ക്രമീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

യാത്രാ പാസ്സുകള്‍ നല്‍കുന്ന കാര്യത്തില്‍ 21-60 പ്രായപരിധിയിലുള്ളവര്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ യാത്രാ പാസ്സുകള്‍ ഒരുക്കും. ഇതിന് മൊബൈല്‍ ഉപയോഗിച്ച് വെരിഫൈ ചെയ്യാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Internet based monitoring system for logistics