കൊച്ചി: ജഡ്ജിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രിക്കാരൻ മരിച്ച സംഭവത്തിൽ നിർണായക തെളിവായി എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ. കാറോടിച്ച 17-കാരന്റെ ഫോണിൽ നിന്നാണ് പോലീസ് വീഡിയോ കണ്ടെടുത്തത്. കാർ 104 കിലോമീറ്റർ വേഗതയിൽ ഓടുന്നതായുള്ള സ്പീഡോമീറ്റർ ദൃശ്യമാണ് വീഡിയോയിലുള്ളത്. അപകടം നടക്കുന്നതിന് ഏതാണ്ട് 20 മിനിറ്റ് മുൻപാണ് ഈ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. എങ്കിലും ഗെയീമിങ് ഉപയോഗിക്കാനോ മറ്റോ ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസിന്റെ റിപ്പോർട്ട് കേസിന്റെ ഗതിയിൽ പ്രധാനമാകും.

To advertise here,

അപകടം നടന്നയുടനെ വാഹനത്തെയും അതോടിച്ചയാളേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിനുശേഷം ലൈസൻസില്ലാത്ത വാഹനമോടിച്ചതും അതിവേഗവുമാണ് ഇയാളുടെ പേരിൽ ചുമത്തിയ കുറ്റം. അതിനിടയിൽ പ്രതിയുടെ രക്തം, മുടി, മൂത്രം തുടങ്ങിയവയുടെ പരിശോധന സാമ്പിൾ എടുത്ത് പരിശോധനയ്ക്കും അയച്ചിരുന്നു. പുലർച്ചെ പിടിയിലായ പ്രതിയെ ഉച്ചവരെ സ്റ്റേഷനിലിരുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടാനിടയാക്കിയതിനുപിന്നിലും ശക്തമായ ഇടപെടലുകളുണ്ടായതായാണ് സംശയിക്കുന്നത്.

പ്രതിക്ക് ജാമ്യം നൽകി വിട്ടശേഷമാണ് ഫോൺ പരിശോധനയുടെ ഫലം കിട്ടിയതെന്നും ഈ വീഡിയോ കണ്ടതെന്നുമാണ് പോലീസ് പറയുന്നത്. അതിവേഗത്തിൽ വാഹനമോടിക്കുന്നതിനിടയിൽ ഒരു കൈകൊണ്ടാണ് പ്രതി ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 104 കിലോ മീറ്റർ വേഗം രേഖപ്പെടുത്തിയ ഈ വീഡിയോ ഏതെങ്കിലും ഗെയിംമിങ് അപ്പിൽ ഉപയോഗപ്പെടുത്താനാണോയെന്നാണ് പോലീസിന്റെ നിഗമനം. മറ്റൊരാൾ വാഹനമോടിക്കുമ്പോൾ പകർത്തിയതാണോയെന്നും സംശയിക്കുന്നു. അതിനായി അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.