തർക്കങ്ങൾ പരിഹരിക്കുന്നതിന്റെയും സംഘടന ശക്തിപ്പെടുത്തുന്നതിന്റെയും മേൽനോട്ടം ഇൻ-ചാർജിനായിരിക്കും

ആലപ്പുഴ: സംഘടനാസംവിധാനം ശക്തമാക്കാൻ ഓരോ നിയോജകമണ്ഡലത്തിലും ബി.ജെ.പി. ഇൻ-ചാർജുമാരെ ചുമതലപ്പെടുത്തും. സംസ്ഥാനത്തെ 140 മണ്ഡലത്തിലും ഇവരെ ഉടൻ നിശ്ചയിച്ചേക്കും. നിലവിൽ ഓരോ നിയോജകമണ്ഡലവും രണ്ടു മണ്ഡലമായി തിരിച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുന്നത്. നിയോജകമണ്ഡലതലത്തിൽ ഭാരവാഹികളില്ല. നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് ഓരോ നിയോജകമണ്ഡലത്തിലെയും പ്രവർത്തനം ഏകോപിപ്പിക്കാൻ ഇൻ-ചാർജുമാരെ നിയമിച്ചിരുന്നു. തിരഞ്ഞെടുപ്പിനുശേഷം നിയോജകമണ്ഡലാടിസ്ഥാനത്തിൽ ആർക്കും ചുമതല നൽകിയിട്ടില്ല.
സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിനും താഴെത്തട്ടിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനുമാണ് പുതിയ സംവിധാനം. കീഴ്ഘടകങ്ങളിലെ പ്രശ്നം പരിഹരിക്കാൻ പലപ്പോഴും സംസ്ഥാന നേതൃത്വത്തിനാകുന്നില്ല. ഇതിനു പരിഹാരമായി സംസ്ഥാന പ്രസിഡന്റ്, മേഖലാപ്രഭാരി, നിയോജകമണ്ഡലം ഇൻ-ചാർജ്, പഞ്ചായത്ത് ഇൻ-ചാർജ്, ബൂത്ത് പ്രസിഡന്റ് എന്ന സംവിധാനമാണു പരീക്ഷിക്കുന്നത്.
നിയോജകമണ്ഡലതലത്തിൽ സംഘടന ശക്തിപ്പെടുത്തുന്നതിന്റെയും തർക്കം പരിഹരിക്കുന്നതിന്റെയും മേൽനോട്ടം നിയോജകമണ്ഡലം ഇൻ-ചാർജിനായിരിക്കും. ഇതുവഴി മണ്ഡലം പ്രസിഡന്റുമാർക്ക് പാർട്ടി പരിപാടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
Content Highlights: To strengthen its organizational hierarchy and resolve local disputes, the BJP is set to appoint constituency in-charges across all 140 Assembly seats in Kerala ahead of future electoral challenges.
Published: 27 Oct 2026, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented