നൂറാംവാർഷികമാഘോഷിക്കുന്ന തലശേരി സെന്റ് ജോസഫ്സ് സ്കൂളിലെ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിക്കുന്നു.
കണ്ണൂർ: നൂറാംവാര്‍ഷികം ആഘോഷിക്കുന്ന തലശേരി സെന്റ് ജോസഫ്സ് സ്കൂളിലെ പഠനകാലം ഓര്‍ത്തെടുത്ത് കേന്ദ്രമന്ത്രി വി.മുരളീധരന്. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവേളയിലായിരുന്നു മന്ത്രിയുടെ വൈകാരികപ്രസംഗം. സെന്റ് ജോസഫ്സിന്റെ പേരും പെരുമയും അറിയാവുന്ന അധ്യാപികയായ അമ്മയുടെ ആഗ്രഹമായിരുന്നു അഞ്ചാം ക്ലാസ് എ. ഡിവിഷനിലേക്ക് ലഭിച്ച പ്രവേശനത്തിന് പിന്നിലെന്ന് കേന്ദ്രമന്ത്രി ഓര്‍ത്തെടുത്തു.
തലശേരി എരങ്ങോളി പഞ്ചായത്തിലെ കൊടക്കളത്തെ പ്രൈമറി സ്കൂള്‍ പഠനത്തിന് ശേഷം എന്‍ട്രന്‍സ് പരീക്ഷയെഴുതിയായിരുന്നു തലശേരി സെന്റ് ജോസഫിലേക്ക് എത്തിയത്. സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിന് കീഴിലെ ഹോളി എഞ്ചല്‍സ് സ്കൂളില്‍ നിന്നല്ലാതെയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മൂന്നാഴ്ച പരിശീലനും പ്രവേശനപരീക്ഷയുമുണ്ടായിരുന്നുവെന്ന് മന്ത്രി ഓര്‍ത്തെടുത്തു. 1968 ലെ മെയ് മാസത്തിലാണ് ആദ്യമായി സ്കൂളിലെത്തി ഓറിയന്റേഷന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് പ്രവേശന പരീക്ഷ പാസായി അഞ്ച് എ. യില്‍ അഡ്മിഷന് കിട്ടി. ബോയ്സ് സ്കൂളിനെ വരച്ച വരയില്‍ നിര്‍ത്തിയ ഫാദര്‍ ജോര്‍ജ് പതിയില്‍ എന്ന പ്രധാനാധ്യാപകനേയും മറക്കാനാകില്ലെന്ന് വി.മുരളീധരന് പറഞ്ഞു. 9.20 ന് ശേഷം വരാന്തകളില്‍ കറങ്ങിനടക്കുന്നവരെ വടികാട്ടി അച്ചടക്കം പഠിപ്പിക്കുന്ന ഫാദര്‍ നല്കിയ ശിക്ഷണരീതികള്‍ പിന്നീട് ജീവിതത്തിലെ അച്ചടക്ക പാഠങ്ങളായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കല്യാണിക്കുട്ടി ടീച്ചര്‍, മെര്‍ലി ടീച്ചര്‍, ബാലന് മാഷ്, ലക്ഷ്മണന് മാഷ് തുടങ്ങി അക്കാലത്ത് ചേര്‍ത്ത് നിര്‍ത്തി അറിവും അനുഭവും പകര്‍ന്നുതന്ന ഗുരുക്കന്മാരെയും പേരെടുത്ത് മന്ത്രി സ്മരിച്ചു. ചടങ്ങിനെത്തിയ അക്കാലത്തെ സഹപാഠികളും സന്തോഷം ഇരട്ടിയാക്കിയെന്ന പറഞ്ഞ വി.മുരളീധരന് ജീവിതകാലമാകെ നിറഞ്ഞുനില്ക്കുന്ന സൗഹൃദം സമ്മാനിച്ച കാലം കൂടിയാണ് സെന്റ്ജോസഫ്സിലെ ആറുവര്ഷക്കാലമെന്നും കൂട്ടിച്ചേര്‍ത്തു. എന്‍സിസി നേവല്‍ വിംഗിന്റെ പ്രവര്‍ത്തനങ്ങളും മന്ത്രി പരാമര്‍ശിച്ചു.
Content Highlights: central minister v Muraleedharan inaugurates 100th year celebration of st,joseph school thalassery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..