തളിപ്പറമ്പ്: 30 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബമ്പർ ടിക്കറ്റ് വിറ്റത് തളിപ്പറമ്പ് ടൗണിൽ തന്നെയെന്ന് ലോട്ടറി വിറ്റ വത്സരാജ്. സുജിത്ത് എന്ന പേരിലുള്ള ലോട്ടറി ഏജന്റാണ് ടിക്കറ്റ് വാങ്ങിയത്. ഒരാഴ്ച മുൻപാണ് ടിക്കറ്റ് വിറ്റതെന്നും വത്സരാജ് പറഞ്ഞു.
തമ്പുരാൻ ലോട്ടറി സ്റ്റാളിൽനിന്ന് 30 ലോട്ടറിയാണ് സുജിത്ത് വാങ്ങിയത്. ഈ ടിക്കറ്റുകളിലൊന്നിനെയാണ് ഭാഗ്യം തേടിയെത്തിയത്. തളിപ്പറമ്പ് ബസ് സ്റ്റാന്റിലാണ് തമ്പുരാൻ ലോട്ടറി സ്റ്റാൾ പ്രവർത്തിക്കുന്നത്. ക്രിസ്മസ് ബമ്പർ, മൺസൂൺ ബമ്പറടക്കം മുൻപും സമ്മാനാർഹമായ ടിക്കറ്റുകൾ വിറ്റ സ്റ്റാൾ ആണ് തമ്പുരാൻ.
ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽനിന്നാണ് തമ്പുരാൻ ലോട്ടറി സ്റ്റാളിലേക്ക് ഉടമ പി.വി. വത്സരാജ് ലോട്ടറി മൊത്തമായി വാങ്ങിയത്.
കഴിഞ്ഞ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനവും മുത്തു ഏജൻസിയിലൂടെ അനീഷ് വിറ്റ ടിക്കറ്റിനായിരുന്നു. 2025 ക്രിസ്മസ്-പുതുവത്സര ബമ്പർ സമ്മാനത്തുക 20 കോടി രൂപയായിരുന്നു. അതിന് മുൻപും ബമ്പർ തിരഞ്ഞെടുപ്പിൽ ഒരു കോടി സമ്മാനം മുത്തു ഏജൻസിയിലൂടെ ലഭിച്ചിട്ടുണ്ട്. 18 വർഷമായി ലോട്ടറി കച്ചവടം നടത്തുകയാണ് അനീഷ്.
ഏജൻസി കമ്മീഷൻ മൂന്ന് കോടി രൂപയും നികുതി ഇനത്തിൽ നല്കേണ്ട 10.53 കോടിയും കഴിച്ച് 16.47 കോടി രൂപ സമ്മാനർഹന് കിട്ടും.
Content Highlights: Sujith, a Malayali, wins the 30 crore Onam bumper lottery, bought from Thampuran Lottery Stall in Thaliparamba.
Published: 26 Sept 2026, 03:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented